Latest NewsNewsInternationalTechnology

ഭൂമിയെ വിഴുങ്ങാന്‍ ശേഷിയുള്ള സുനാമിക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

കോസ്മിക് സുനാമിക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. ഭൂമിയെ ഒന്നാകെ നിമിഷങ്ങള്‍ക്കകം വിഴുങ്ങാന്‍ ശേഷിയുള്ളവയാണ് കോസ്മിക് സുനാമി. ക്ഷീരപഥത്തിന് സമീപത്തുള്ള പെര്‍സിയൂസ് സൗരയൂഥത്തില്‍ ഉടലെടുത്ത ഭീമന്‍ കോസ്മിക് സുനാമിയാണ് ഭൂമിക്കാകെ ഭീഷണിയാകുമെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

രണ്ട് ലക്ഷം പ്രകാശ വര്‍ഷം വലിപ്പമുള്ള ഈ കോസ്മിക് സുനാമിയുടെ ഭീകരത കണക്കാക്കുക തന്നെ എളുപ്പമല്ല. ഈ കൊലകൊല്ലി പ്രപഞ്ച സുനാമി ഭൂമിയും മറ്റ് ഗ്രഹങ്ങളും ഉള്‍ക്കൊള്ളുന്ന ക്ഷീരപഥത്തിന്റെ രണ്ടിരട്ടി വരുമെന്നാണ് കരുതുന്നത്. ഇതിനര്‍ഥം കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് ഭൂമിയെ ഒന്നാകെ നശിപ്പിക്കാനുള്ള ശേഷി ഇതിനുണ്ടെന്നാണ്.

ഈ ഞെട്ടിക്കുന്ന പഠനവിവരങ്ങളുള്ളത് റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ ജേണലിലാണ്. നൂറുകണക്കിന് കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് പെര്‍സിയൂസ് സൗരയൂഥത്തോട് മറ്റൊരു ചെറു സൗരയൂഥം കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് ഈ ഊര്‍ജ്ജപ്രവാഹം ആരംഭിച്ചതെന്നാണ് കരുതുന്നത്. നാസയുടെ ഗൊദാര്‍ദ് സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിലെ സ്റ്റീഫന്‍ വാക്കര്‍ പറയുന്നത് പേര്‍സിയൂസ് അസാധാരണമാം വിധം തിളക്കമുള്ള സൗരയൂഥമായതിനാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ എക്‌സ്‌റേ നിരീക്ഷണ സംവിധാനമായ ചാന്ദ്രയില്‍ പതിഞ്ഞെന്നാണ്.

പെര്‍സിയൂസ് സൗരയൂഥത്തില്‍ കണ്ടെത്തിയ കോസ്മിക് സുനാമിയുടെ വലിപ്പം ഇപ്പോഴും വര്‍ധിക്കുന്നുവെന്നതാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം. ഭൂമിയുടെ കാന്തിക മണ്ഡലത്തിലുണ്ടായ വിള്ളല്‍ കഴിഞ്ഞ വര്‍ഷവും ഇത്തരത്തിലൊര ഭീതിക്ക് കാരണമായിരുന്നു. ഈ വിള്ളലിലൂടെ അപകടകരമായ കോസ്മിക് തരംഗങ്ങള്‍ ഭൂമിയിലെത്തുമെന്നായിരുന്നു പേടിക്ക് കാരണമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button