Latest NewsGulf

കമ്പനികളുടെ കൈവശമുള്ള വസ്തുവകകളുടെ ഉടമസ്ഥാവകാശം കര്‍ക്കശമാക്കി ഒമാന്‍

ഒമാനില്‍ കമ്പനികളുടെ കൈവശമുള്ള വസ്തുവകകളുടെ ഉടമസ്ഥാവകാശം കര്‍ക്കശമാക്കി ഭവന വകുപ്പ് മന്ത്രി ശൈഖ് സൈഫ് ബിന്‍ മുഹമ്മദ് അല്‍ ഷബീബി ഉത്തരവിട്ടു. വസ്തുവിന്റെ മൂല്യം കൊമേഴ്‌സ്യല്‍ രജിസ്റ്ററില്‍ കാണിച്ചിരിക്കുന്ന കമ്പനിയുടെ മൂലധനത്തോട് പൊരുത്തമുള്ളതായിരിക്കണം. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, വെയര്‍ഹൗസുകള്‍, തുടങ്ങി കമ്പനിയുമായി ബന്ധപ്പെട്ട കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സ്ഥലത്തിന് മാത്രമാകും ഉടമസ്ഥതാവകാശം ബാധകം. കീഴിലുള്ള സ്ഥലം പദ്ധതിക്ക് യഥാര്‍ഥത്തില്‍ വേണ്ടതിലും അധികമാവുകയും ചെയ്യരുത്. സ്വദേശികളുടെയും ജി.സി.സി പൗരന്‍മാരുടെയും ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് രാജ്യത്തെ നിയമം അനുശാസിക്കുന്ന പ്രവര്‍ത്തനത്തിനാവശ്യമായ ഭൂമിയും വസ്തുവകകളുമാണ് കൈവശം വെക്കാന്‍ അനുമതിയുണ്ടാവുകയുള്ളൂവെന്ന് ഉത്തരവില്‍ ചൂണ്ടികാണിക്കുന്നു.

പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്ന സ്ഥലത്തെ മാത്രം വസ്തുക്കള്‍ക്കായിരിക്കും കമ്പനിയുടെ ഉടമസഥാവകാശം ബാധകം. ഒമാനില്‍ രജിസ്റ്റര്‍ ചെയ്യാത്ത പത്തില്‍ കുറയാത്ത തൊഴിലാളികള്‍ കമ്പനിക്ക് ഉണ്ടായിരിക്കുകയും വേണം. മറിച്ചുവിറ്റ് ലാഭം നേടുകയെന്ന ഉദ്ദേശ്യത്തോടെയാകരുത് വസ്തു സ്വന്തമാക്കുന്നത്. രജിസ്റ്റര്‍ ചെയ്ത് നാലുവര്‍ഷം പിന്നിടാതെ ഭൂമി കൈമാറ്റം ചെയ്യുന്നത് അനുവദനീയമായിരിക്കില്ല. എന്ത് ആവശ്യം കാണിച്ചാണോ ഭൂമി സ്വന്തമാക്കിയത് ആ പ്രവര്‍ത്തനങ്ങള്‍ നടത്താതെ ഭൂമി കൈമാറുന്നത് അനുവദനീയമായിരിക്കില്ല. കമ്പനികള്‍ സ്ഥലങ്ങള്‍ മൂന്നാം കക്ഷികള്‍ക്ക് പാട്ടത്തിന് നല്‍കരുതെന്നും രണ്ടാം ഖണ്ഡികയില്‍ വ്യവസ്ഥ ചെയ്യുന്നു. ടൂറിസം പദ്ധതികള്‍ക്കായുള്ള സ്ഥലങ്ങള്‍ക്ക് മാത്രമേ ഈ വ്യവസ്ഥയില്‍ നിന്ന് ഇളവുണ്ടായിരിക്കുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button