Latest NewsNewsIndia

മദ്യപിച്ച് വാഹമോടിക്കുന്നവർ ചാവേർ ബോംബുകളാണെന്ന് കോടതി പറയാൻ കാരണമിതാണ്

ഡൽഹി: മദ്യപിച്ച് വാഹമോടിക്കുന്നവർ ചാവേർ ബോംബുകൾക്ക് സമമാണെന്ന് ഡൽഹി സെഷന്‍സ് കോടതിയുടെ നിരീക്ഷണം. മദ്യപിച്ച് വാഹനമോടിച്ചുണ്ടാക്കിയ അപകടത്തില്‍ കുറ്റക്കാരനായ ഒരാളെ അഞ്ച് ദിവസത്തേക്ക് ജയിലിലടയ്ക്കാന്‍ വിധി പറയുന്നതിനിടയിലാണ് മദ്യപിച്ച് ശേഷം വാഹനമോടിക്കുന്നവരെ കുറിച്ച് കോടതി അഭിപ്രായം വ്യക്തമാക്കിയത്.

കോടതി പിഴയടച്ച് ജാമ്യം നല്‍കാന്‍ തയ്യാറല്ലെന്നും അഞ്ച് ദിവസത്തേക്ക് ജയില്‍ ശിക്ഷ അനുഭവിക്കണമെന്നും വിധിച്ച കോടതി പിഴയടച്ച് ജാമ്യം നല്‍കി കഴിഞ്ഞാല്‍ എന്ത് തെറ്റ് ചെയ്താലും പണത്തിന്റെ സ്വാധീനം ഉപയോഗിച്ച് രക്ഷപെടാം എന്ന ചിന്ത വരും തലമുറയിലേക്കും പകരുമെന്നും ചൂണ്ടിക്കാട്ടി.

ചാവേറുകള്‍ക്ക് തുല്യമാണ് ഇത്തരം ഡ്രൈവര്‍മാര്‍. ഇവർ ശിക്ഷ നിര്‍ബന്ധമായും അനുഭവിക്കണമെന്നും ജില്ല സെഷന്‍സ് കോടതി ജഡ്ജി ഗിരീഷ് കത്പലിയ വ്യക്തമാക്കി. ദക്ഷിണ ഡൽഹി സ്വദേശിയായ രവി ശങ്കര്‍ എന്ന വ്യക്തിയുടെ ജാമ്യപേക്ഷ തള്ളിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം കാര്യങ്ങളില്‍ പിഴയടച്ച് ജാമ്യം നല്‍കാന്‍ ദാക്ഷിണ്യം കാണിച്ചാല്‍ പൊതു സമൂഹത്തിലേക്ക് തെറ്റായ സന്ദേശമായിരിക്കും പകരുന്നതെന്നും, കുറ്റവാളിക്കും തെറ്റ് മനസിലാക്കാനുള്ള അവസരവുമായിരിക്കും നഷ്ടപെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ സ്വന്തം ജീവന്‍ മാത്രമല്ല മറ്റുള്ളവരുടെ ജീവന്‍ കൂടിയാണ് അപകടത്തിലാക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

പ്രതിയെ അഞ്ച് ദിവസത്തേക്ക് ജയിലിലടച്ച കോടതി ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സും ആറ് മാസത്തേക്ക് വിലക്കിയിട്ടുണ്ട്. മാര്‍ച്ച് 13നാണ് രവി ശങ്കറിനെ മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ പോലീസ് പിടിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button