NattuvarthaLatest News

തിരുനെല്ലി ഗ്രാമപഞ്ചായത്ത് വിത്തുത്സവം 2017 പ്രചരണ പരിപാടികള്‍ക്ക് തുടക്കമായി

മാനന്തവാടി : തിരുനെല്ലി ഗ്രാമപഞ്ചായത്ത് വിത്തുത്സവത്തിന്റെ പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കാട്ടിക്കുളം ടൗണില്‍ വെച്ച് ബാനര്‍ രചന ക്യാമ്പ് നടത്തി. ക്യാമ്പ് തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായാദേവി ഉദ്ഘാടനം ചെയ്തു. കലാകാരന്മാരായ വി സി അരുണ്‍ , പ്രതീഷ് താനിയാട്, സണ്ണി മാനന്തവാടി എന്നിവരാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്.

തിരുനെല്ലി പഞ്ചായത്തിലെ ജനങ്ങളെ കാര്‍ഷിക ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്ക്കരിക്കുന്നതിനാണ് മെയ് 20, 21 തീയതികളില്‍ കാട്ടിക്കുള0 പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് വിത്തുത്സവം സംഘടിപ്പിക്കുന്നത്. ടി എം തോമസ് ഐസക്ക് 21 ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. 20 ന് രാവിലെ 10 മണിക്ക് സെമിനാറുകളുടെയും, പരിശീലന പരിപാടികളുടെയും ഉദ്ഘാടനം ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ഡോ ടി എന്‍ സീമയും, പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം ഒ ആര്‍ കേളു എംഎല്‍എയും നിര്‍വ്വഹിക്കും.
വിവിധ സെമിനാറുകളും, പരിശീലന പരിപാടികളും, പാരമ്പര്യ ഭക്ഷ്യമേളയും, ജൈവവൈവിധ്യ പ്രദര്‍ശന സ്റ്റാളുകളും, കലാസാംസ്‌കാരിക പരിപാടികളും വിത്തുത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കു0 തിരുനെല്ലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യപരിപാലന സമിതി, കൃഷിഭവന്‍, കുടുംബശ്രീ, തണല്‍ സേവ് ഔര്‍ റൈസ് ക്യാമ്പയിന്‍, നബാര്‍ഡ്, തിരുനെല്ലി സര്‍വ്വീസ് സഹകരണ ബേങ്ക്, വയനാട് ജില്ലാ സഹകരണ ബേങ്ക്, പാക്സ് ഡെവലപ്പ്മെന്റ് സെല്‍, സൗഹൃദ ഖഘഏ തൃശ്ശിലേരി, തിരുനെല്ലി അഗ്രി പ്രൊഡ്യൂസര്‍ കമ്പനി, വയനാട് വന്യജീവിശല്ല്യ പ്രതിരോധ ആക്ഷന്‍ കമ്മിറ്റി ഗ്രീന്‍ ലവേഴ്സ് മാനന്തവാടി, വാക്ക് വായനശാല തൃശ്ശിലേരി, പി.കെ. കാളന്‍സ്മാരക സാംസ്‌ക്കാരിക സമിതി തുടങ്ങി നിരവധി സ്ഥാപനങ്ങളും കൂട്ടായ്മകളും സംയുക്തമായാണ് വിത്തുത്സവം സംഘടിപ്പിക്കുന്നത്. യോഗത്തില്‍ എ ബി ഉണ്ണി അദ്ധ്യക്ഷനായിരുന്നു. എ അജയകുമാര്‍ പി വി സഹദേവന്‍, പി വി ബാലകൃഷ്ണന്‍, ടി ഉണ്ണികൃഷ്ണന്‍, വസന്തകുമാര്‍, മുരളീധരന്‍ , ശിവദാസ്, വി എ ഗോപി, ടി സി ജോസഫ്, രാജേഷ് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

-വിപിന്‍ വയനാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button