Latest NewsNewsGulf

സൗദി വിമാനം തകര്‍ക്കുമെന്ന് യാത്രക്കാരന്റെ ഭീഷണി; പരിഭ്രാന്തരായി യാത്രക്കാര്‍

ജിദ്ദ•മാനസികാസ്വാസ്ഥ്യമുള്ള യാത്രക്കാരന്‍ വിമാനത്തിനുള്ളില്‍ പരിഭ്രാന്തി പരത്തി. സൗദി അറേബ്യയിലെ ജിദ്ദയിയില്‍ നിന്നും കെയ്റോയിലേക്ക് പോയ വിമാനത്തിലാണ് സംഭവം. വിമാനം ബോംബ്‌ വച്ച് തകര്‍ക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി.

61 കാരനായ ഈജിപ്തുകാരനാണ് പ്രശ്നമുണ്ടാക്കിയത്. വിമാന ജീവനക്കാര്‍ ഇയാളെ തടഞ്ഞുവച്ച ശേഷം വിമാനം നിലത്തിറങ്ങിയയുടന്‍ സുരക്ഷാ ജീവനക്കാര്‍ക്ക് കൈമാറി. സൗദി വിമാനക്കമ്പനിയായ ഫ്ലൈനാസിന്റെ വിമാനത്തിലാണ് സംഭവം.

താന്‍ വിമാനത്തിനുള്ളില്‍ എന്താണ് ചെയ്തതെന്ന് അറിയില്ലെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്‌. ഇയാളുടെ മാനസികനില മനസിലാക്കുന്നതിനായി മനോരോഗ വിദഗ്ധന്റെ സഹായം തേടിയേക്കും. ഇയാളില്‍ നിന്നും ആയുധങ്ങളോ സ്ഫോടക വസ്തുക്കളോ കണ്ടെത്തിയിട്ടിലെന്ന് ഈജിപ്ഷ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പത്രം റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button