Latest NewsNewsInternational

ഉത്തര കൊറിയയുടെ അതിർത്തിയിൽ ചൈന അത്യാധുനിക മിസൈൽ വിക്ഷേപിച്ചു

ബീജിംഗ്: ഉത്തര കൊറിയയുടെ അതിർത്തി ഭാഗമായ ബൊഹായ് കടലിൽ ചൈന അത്യാധുനിക മിസൈൽ വിക്ഷേപിച്ചതായി റിപ്പോർട്ട്.വിക്ഷേപിച്ചാലും നിയന്ത്രിക്കാവുന്ന മിസൈലാണ് പരീക്ഷിച്ചത്. പ്രദേശത്തെ യുദ്ധ ഭീഷണിയെ തുടർന്നാണ് ഈ വിക്ഷേപണം എന്നാണ് റിപ്പോർട്ട്. പീപ്പിൾ ലിബറേഷൻ ആർമിയാണ് മിസൈൽ പരീക്ഷണം നടത്തിയത്.ഇത് ചൈന സ്ഥിരീകരിക്കുകയും ചെയ്തു.അമേരിക്ക, ജപ്പാൻ, ദക്ഷിണകൊറിയ, ഇന്ത്യ, അമേരിക്ക തുടങ്ങി രാജ്യങ്ങളാണ് ചൈനയുടെ ഇപ്പോഴത്തെ പ്രധാന ശത്രുക്കൾ.

യുദ്ധമടുത്ത സാഹചര്യത്തിൽ ഈ രാജ്യങ്ങളിൽ നിന്നുള്ള ഭീഷണിയെ നേരിടാനാണ് ചൈനയുടെ ഈ മിസൈൽ വിക്ഷേപണം എന്നതാണ് റിപ്പോർട്ടുകൾ.എന്നാൽ അതെ സാഹചര്യത്തിൽ ഉത്തര കൊറിയയുടെ ഭീഷണിയെ നേരിടാനും ഈ മിസൈൽ വിക്ഷേപണം സഹായിക്കും.11,700 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ ശേഷിയുള്ള മിസൈലുകൾ ചൈനയുടെ കൈവശമുണ്ടെന്നു പ്രദർശിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button