KeralaLatest NewsNews

ചെഗുവേരയുടെ പേരിൽ സംഘർഷം- കോവളത്ത് ഹർത്താൽ പ്രതീതി

കോവളം:  മതിലില്‍ ചെഗുവേരയുടെ ചിത്രം വരയ്ക്കുന്നതിനെച്ചൊല്ലി കോവളത്തുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്ക്. സിപിഎം-ബിജെപി വിഭാഗങ്ങൾക്കിടയിലാണ് സംഘർഷമുണ്ടായത്. ഏറ്റുമുട്ടലിൽ ഒരു ബിജെപി പ്രവര്ത്തകന് പരിക്കേറ്റു. തുടർന്ന് കോവളത്തു അപ്രഖ്യാപിത ഹർത്താൽ നടത്തി. കടകളും ഓഫീസുകളും അടപ്പിച്ചു.

കോവളം മുട്ടയ്ക്കാട്ട് വലിയകുളങ്ങര ക്ഷേത്ര കുളത്തിന് സമീപത്തെ മതിലില്‍ സിപിഎം പ്രവര്‍ത്തകര്‍ ചെഗുവേരയുടെ ചിത്രം വരച്ചെന്നാണ് ആരോപണം.ഇതിനെ ചോദ്യം ചെയ്തു ബിജെപി പ്രവർത്തകർ എത്തുകയും ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാവുകയും ചെയ്തു.ഇതിനിടെ ബിജെപി പ്രവര്‍ത്തകന്‍ റാണാ പ്രതാപിന് പരിക്കേറ്റു.സംഭവത്തില്‍ പ്രതിഷേധിച്ച്‌ രാവിലെ പത്ത് മണി മുതല്‍ കോവളത്ത് ബിജെപി അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button