KeralaLatest NewsNews

മൂന്നാറിലെ റിസോര്‍ട്ടുകള്‍ക്ക് ബാങ്കുകള്‍ വായ്പാ അനുവദിച്ചതില്‍ അന്വേഷണം വേണമെന്ന് കുമ്മനം

തിരുവനന്തപുരം: മൂന്നാറിലെ അനധികൃത റിസോർട്ടുകൾക്ക് ബാങ്കുകൾ വായ്പ അനുവദിച്ചതിനെപ്പറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ റിസർവ്വ് ബാങ്കിന് പരാതി നൽകി.

ബാങ്കിംഗ് ചട്ടങ്ങൾക്കും റിസർവ്വ് ബാങ്ക് നിയമങ്ങൾക്കും വിരുദ്ധമായാണ് ബാങ്കുകൾ മൂന്നാറിലെ റിസോർട്ടുകൾക്ക് വായ്പ അനുവദിച്ചിരിക്കുന്നത്. വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണ് കോടിക്കണക്കിന് രൂപ വായ്പയായി നൽകിയത്. റിസോർട്ടുകൾ അനധികൃത ഭൂമിയിലായതിനാൽ ബാങ്കുകൾക്ക് പണം തിരികെ ഈടാക്കാൻ സാധിക്കുന്നുമില്ല. ഇതിനാൽ നൂറു കണക്കിന് കോടി രൂപ ഖജനാവിന് നഷ്ടമായിട്ടുണ്ട്.

മൂന്നാറിലും പരിസര പ്രദേശങ്ങളിലുമുള്ള ബാങ്കുകളിലെ ജീവനക്കാരും രാഷ്ട്രീയ-റിസോർട്ട് മാഫിയകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് സർക്കാരിന് കോടികൾ നഷ്ടമാക്കിയിരിക്കുന്നത്. ഇതേപ്പറ്റി അന്വേഷണം നടത്തണം. റിസർവ്വ് ബാങ്ക് അന്വേഷണത്തിന് പുറമേ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യണമെന്നും കുമ്മനം റിസർവ്വ് ബാങ്ക് റീജയണൽ ഡയറക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button