KeralaLatest News

മൃഗങ്ങള്‍ക്കായി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നു

കോ​ട്ട​യം : മൃ​ഗ​ങ്ങ​ള്‍​ക്കാ​യി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തു​റ​ക്കു​ന്നു. മ​നു​ഷ്യ​ര്‍ അ​ടു​ത്തി​ട​പ​ഴ​കു​ന്ന മൃ​ഗ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധ ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ്​​ ഗ​വേ​ഷ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക്​ മു​ന്‍​തൂ​ക്കം ന​ല്‍​കി​ മൃ​ഗ​ങ്ങ​ള്‍​ക്കാ​യി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തു​റ​ക്കു​ന്ന​ത്​. നാ​യ്​​ക്ക​ളി​ലാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ല്‍ രോ​ഗം കണ്ടെത്തിയത്.​ രോ​ഗം ബാ​ധി​ച്ച ക​ന്നു​കാ​ലി​ക​ളു​െ​ട പാ​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ എ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ മ​നു​ഷ്യ​രെ ബാ​ധി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യും ഉ​യ​രു​ന്നു​ണ്ട്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ​ ചി​കി​ത്സ​ക്കൊ​പ്പം ഗ​വേ​ഷ​ണ​ങ്ങ​ളും ല​ക്ഷ്യ​മി​ട്ട്​ ഓങ്കോളജി
യൂ​നി​റ്റ്​ തു​റ​ക്കു​ന്ന​ത്.

മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​നു​കീ​ഴി​ല്‍ പാ​ലോ​ട്​ ബ​യോ​ള​ജി​ക്ക​ല്‍​ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ടി​നോ​ടു​ചേ​ര്‍​ന്ന്​ തു​റ​ക്കു​ന്ന ക്ലിനിക്കിന്റെ ഉ​ദ്​​ഘാ​ടം അ​ടു​ത്ത​ദി​വ​സം മ​ന്ത്രി കെ. ​രാ​ജു നി​ര്‍​വ​ഹി​ക്കും. ഇ​വി​ടെ രോ​ഗം ക​ണ്ടെ​ത്തു​ന്ന ഭാ​ഗ​ങ്ങ​ള്‍ ഒാ​പ​റേ​ഷ​ന്‍ ന​ട​ത്തി എ​ടു​ത്തു​മാ​റ്റാ​നും കീ​മോ ചെ​യ്യാ​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ടാ​കും. സം​സ്​​ഥാ​ന​ത്തെ വി​വി​ധ മൃ​ഗാ​ശു​പ​ത്രി​ക​ളി​ല്‍​നി​ന്ന്​ സം​ശ​യ​മു​ള്ള സാ​മ്ബി​ളു​ക​ള്‍ ഇ​വി​ടെ​യെ​ത്തി​ച്ച്‌​ പ​രി​ശോ​ധി​ക്കാ​നും ക​ഴി​യും.

നി​ല​വി​ല്‍ മൃ​ഗ​ങ്ങ​ളി​ലെ അ​ര്‍​ബു​ദം ക​ണ്ടെ​ത്താ​ന്‍ മാ​ര്‍​ഗ​മി​ല്ല. അ​ടു​ത്ത​ഘ​ട്ട​മാ​യി സം​സ്​​ഥാ​ന​ത്തെ വി​വി​ധ മൃ​ഗാ​ശു​പ​ത്രി​ക​ളി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​ത​ട​ക്കം ഉ​ന്ന​ത​ബി​രു​ദം നേ​ടി​യ ഡോ​ക്​​ട​ര്‍​മാ​രെ വി​ന്യ​സി​ച്ച്‌​ പ്ര​വ​ര്‍​ത്ത​നം വി​പു​ലീ​ക​രി​ക്കും. ​ഭാ​വി​യി​ല്‍ ഗ​വേ​ഷ​ണ കേ​ന്ദ്ര​മാ​ക്കാ​നും ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button