Latest NewsNewsIndia

മുത്തലാഖ് നിർത്തലാക്കുമോ?- വാദം ഇന്നുമുതൽ- കേസ് പരിഗണിക്കുന്നത് അഞ്ച് വ്യത്യസ്ത മതക്കാരായ ജഡ്ജിമാർ

 

ന്യൂഡൽഹി: മുത്തലാഖ് ചൊല്ലി ഭാര്യയെ ഒഴിവാക്കുന്ന സമ്പ്രദായത്തിന് ഇന്ത്യയിൽ അവസാനമാകുമോ? ബഹുഭാര്യത്വം, മുത്തലാഖ്, ചടങ്ങുകല്യാണം എന്നിവ നിരോധിക്കണമെന്നാവശ്യപ്പെടുന്ന ഹർജികളില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വാദം കേട്ടുതുടങ്ങും.സുപ്രീംകോടതിയിലെ മുസ്ലിം, ക്രിസ്ത്യന്‍, ഹിന്ദു, സിഖ്, പാഴ്സി മതവിഭാഗങ്ങളില്‍നിന്നുള്ള അഞ്ച് ജഡ്ജിമാരാണ് കേസ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാർ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിൽ ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, രോഹിൻടൻ നരിമാൻ, യു.യു.ലളിത്, അബ്ദുൽ നസീർ എന്നിവരാണു മറ്റ് അംഗങ്ങൾ.

മുസ്ലിം വ്യക്തിനിയമം അനുവദിക്കുന്ന ബഹുഭാര്യത്വം ഭരണഘടനവിരുദ്ധമാണോ ഒരു മുസ്ലിം ഭാര്യയുടെയോ കോടതിയുടെയോ അനുമതിയില്ലാതെ മൂന്ന് മൊഴി ചൊല്ലി ഒഴിവാക്കുന്നത് ഭരണഘടനവിരുദ്ധമാണോ തുടങ്ങിയ കാര്യങ്ങളിലാണ് വാദം കേൾക്കുക.മുൻകേന്ദ്രമന്ത്രി സൽമാൻ ഖുർഷിദിനെ ഈ കേസിൽ ജസ്റ്റിസുമാരെ സഹായിക്കാനുള്ള അമിക്കസ് ക്യൂറിയായി സുപ്രീം കോടതി നിയമിച്ചിട്ടുണ്ട്.

മുത്തലാഖോ ബഹുഭാര്യാത്വമോ ഇസ്ലാം അനുശാസിക്കുന്നതല്ലെന്നു കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.എന്നാല്‍, ഇന്ത്യന്‍ ഭരണഘടനയനുസരിച്ച്‌ ഈ വിഷയം തീര്‍പ്പാക്കേണ്ടത് ഇസ്ലാമിക പണ്ഡിതരാണെന്നും സുപ്രീംകോടതിയല്ലെന്നുമുള്ള നിലപാടാണ് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് കൈക്കൊണ്ടത്.മുത്തലാഖ് വിഷയം ഒരിക്കലും രാഷ്ട്രീയ കാഴ്ചപാടോടെ കാണരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button