Latest NewsKeralaNattuvarthaNews

കണ്ണൂരിൽ ആദ്യ വിമാനമിറങ്ങിയ ചരിത്രം ഇങ്ങനെ

കണ്ണൂർ: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ആദ്യ വിമാനം പറന്നിറങ്ങുന്ന ചരിത്ര നിമിഷത്തിനായി കാത്തിരിക്കുകയാണ് കണ്ണൂരുകാര്‍. എന്നാല്‍ ഇതേ ചരിത്രം പറയുന്നു കണ്ണൂരില്‍ മുമ്പ് വിമാനം ഇറങ്ങിയിട്ടുണ്ടെന്ന്. കണ്ണൂരുകാരില്‍ പലര്‍ക്കും ഈ ചരിത്രം അറിയില്ലെന്നതാണ് സത്യം. എന്നാല്‍ അങ്ങനെ ഒരു ചരിത്ര മുഹൂര്‍ത്തം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ കണ്ണൂര്‍ സാക്ഷ്യം വഹിച്ചതായാണ് വിവരം.

1938 ലാണ് കണ്ണൂര്‍ വിളക്കുംതറ മൈതാനിയില്‍ ആദ്യ വിമാനം പറന്നെത്തിയത്. ജഹാഗിര്‍ രതന്‍ജി ദാദാബോയ് എന്ന ആര്‍ജെഡി ടാറ്റയാണ് സ്വന്തം വിമാനത്തില്‍ കണ്ണൂരില്‍ പറന്നിറങ്ങിയത്. അന്ന് ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപീകൃതമായിരുന്നില്ല. പിന്നീട് കണ്ണൂര്‍ രൂപീകൃതമായതിനു ശേഷമാണ് ആര്‍ജെഡി ടാറ്റാ വിമാനവുമായെത്തിയത് കണ്ണൂരിലേക്കാണെന്ന് തിരിച്ചറിഞ്ഞ്.

ഇന്ത്യയിലെ ആദ്യത്തെ പൈലറ്റാണ് ആര്‍ജെഡി ടാറ്റാ. രാജ്യം ഭാരതരത്‌നം നല്‍കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കണ്ണൂരില്‍ വിമാനത്താവളം ആവശ്യമാണെന്ന ചര്‍ച്ചയ്ക്ക് തുടക്കമിട്ടതും ഇദ്ദേഹമാണെന്നാണ് മുന്‍കാല ചരിത്രകാരന്മാരില്‍ ചിലര്‍ പറയുന്നത്

കടപ്പാട്: ബിനിൽ കണ്ണൂർ

shortlink

Related Articles

Post Your Comments

Related Articles


Back to top button