Latest NewsNewsInternational

എവറസ്റ്റ് കീഴടക്കി ഒരു മാംഗല്യം : ചിത്രങ്ങള്‍ പുറത്തുവിട്ട് വധൂവരന്‍മാര്‍

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ നിന്നുള്ള വധൂവരന്‍മാര്‍ വ്യത്യസ്തതക്കായി തെരഞ്ഞെടുത്തതും എവറസ്റ്റിനെയായിരുന്നു. വ്യത്യസ്തതക്കായി വധുവരന്മാര്‍ ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
മഞ്ഞ് മലകളെ പുല്‍കി ആകാശത്തെ തൊട്ടാണ് അവര്‍ വിവാഹിതരായത്. മതപരമായ ചടങ്ങുകളോ മറ്റ് ആഢംബരങ്ങളോ ഉണ്ടായിരുന്നില്ല. വെളുത്ത വലിയ ഗൗണാണ് വധു അണിഞ്ഞിരുന്നത്, വരന്‍ സ്യൂട്ടും. വെഡ്ഡിംഗ് ഫോട്ടോഗ്രാഫറായ ചാര്‍ലി ചര്‍ച്ചിലും ഒപ്പമുണ്ടായിരുന്നു. ഒന്നര മണിക്കൂറിനുള്ളില്‍ വിവാഹവും സദ്യയും ഫോട്ടോ സെഷനും കഴിഞ്ഞു.

സമുദ്ര നിരപ്പില്‍ നിന്നും 17,000 അടി മുകളില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. ജെയിംസ് സിസോം (35) ആഷ്‌ലി ഷിമേഡര്‍ (32) എന്നിവരാണ് എവറസ്റ്റില്‍ വിവാഹിതരായവര്‍. പരമ്പരാഗത രീതിയില്‍ നിന്നും തികച്ചു വ്യത്യസ്തമായിരിക്കണം തങ്ങളുടെ വിവാഹമെന്ന ചിന്തയാണ് കൊടുമുടിയിലേക്ക് ഇവരെ നയിച്ചത്.

ഇഷ്ടം പൂര്‍ത്തീകരിക്കാനായി ഒത്തിരി ബുദ്ധിമുട്ടുകളും സഹിക്കേണ്ടി വന്നു. വിവാഹത്തിന് ശേഷം ഇവര്‍ ഹെലികോപ്റ്ററിലാണ് തിരിച്ചു മടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button