KeralaLatest News

നാശം വിതച്ച് ചുഴലിക്കാറ്റ്

ഇരിട്ടി: ചുഴലിക്കാറ്റിലും, മഴയിലും ആറളം മേഖലയില്‍ കൃഷിനാശം. ആറളം ഫാമിലെ അഞ്ച് തൊഴിലാളികള്‍ക്ക് മരം വീണ് പരിക്ക്. 10 വീടുകള്‍ ഭാഗികമായി തകര്‍ന്നു.

ഫാം നാലാം ബ്ലോക്കിലെ ആദിവാസി തൊഴിലാളികളായ ബാബു (44),മോളി (33),ശാന്ത (39),സീത (29), ലക്ഷ്മി (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശക്തമായ കാറ്റും മഴയും വന്നപ്പോള്‍ അവര്‍ കയറി നിന്ന ഷെഡ്ഡിനു മുകളില്‍ മരം വീണാണ് ഇവര്‍ക്ക് പരിക്കേറ്റത്. ആറളം മേഖലയിലെ ഗ്രാമീണ റോഡുകളില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇരുന്നൂറോളം റബ്ബര്‍ മരങ്ങളും കവുങ്ങും കശുമാവിന്‍ മരങ്ങളും നിലംപൊത്തി. ഈ മേഖലയിലെ വൈദ്യുതിബന്ധം പൂര്‍ണ്ണമായും തകരാറിലായി. അഗ്‌നിശമന സേന സ്ഥലത്തെത്തി മരങ്ങള്‍ മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

കടപ്പാട്: ബിനില്‍ കണ്ണൂര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button