Latest NewsNewsIndiaTechnology

വിലകുറഞ്ഞ 4ജി ഫോണുമായി സാന്‍സൂയി

മുംബൈ: പ്രമുഖ ജാപ്പനീസ് കമ്പനിയായ സാന്‍സൂയി വിലകുറഞ്ഞ 4 ജി സ്മാര്‍ട്ട് ഫോണുമായി ഇന്ത്യയില്‍.

4ജി സ്മാര്‍ട്‌ഫോണായ ഹോറിസണ്‍ 2 ആണ് ഇന്ത്യന്‍ വിപണിയില്‍ കമ്പനി അവതരിപ്പിച്ചത്. ഇന്ത്യയിലെ സാധാരണക്കാരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് സാന്‍സൂയിയുടെ വരവ്. ജിയോയുടെ വരവോട് കൂടി 4ജി സ്മാര്‍ട്‌ഫോണുകളുടെ ഡിമാന്റ് വന്‍തോതില്‍ വര്‍ധിച്ചത് മുന്നില്‍കണ്ടാണ് സാന്‍സൂയിയുടെ ഈ നീക്കം.

അഞ്ച് ഇഞ്ച് ഡിസ്‌പ്ലേയാണ് ഹോറിസണിന് 1.25 ജിഗാഹെഡ്‌സിന്റെ ക്വാഡ് കോര്‍ പ്രോസസറാണ് കരുത്ത് പകരുന്നത്. 2 ജി.ബി റാം 16 ജി.ബി റോം എന്നിവയാണ് സ്‌റ്റോറേജ്. മെമ്മറി 64 ജി.ബി വരെ ദീര്‍ഘിപ്പിക്കാവുന്നതാണ്. 8 മെഗാപിക്‌സലിന്റെ പിന്‍കാമറയും 5 മെഗാപിക്‌സലിന്റെ മുന്‍ കാമറ, ആന്‍ഡ്രോയിഡ് ന്യൂഗട്ടാണ് ഓപ്പറേറ്റിങ് സിസ്റ്റം. ഗോള്‍ഡ്, ബ്ലാക്ക് ഗ്രേ, റോസ് തുടങ്ങിയ നിറങ്ങളില്‍ പുതിയ ഫോണ്‍ ലഭ്യമാവും. ഡിസ്‌പ്ലേയിലെ ദൃശ്യങ്ങള്‍ കൂടുതല്‍ മിഴിവ് നല്‍കുന്നതിനുള്ള സംവിധാനവും പുതിയ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

ഒ.ടി.ജി പെന്‍ഡ്രൈവ് കണക്ട് ചെയ്യുന്നതിനുള്ള സംവിധാനവും ഫോണില്‍ ഉള്‍പ്പെടുത്തിയിണ്ട്. 5,000 രൂപക്ക് മുകളിലുള്ള ഫോണില്‍ ലഭ്യമാകുന്ന എല്ലാ സൗകര്യങ്ങളും കുറഞ്ഞ് വിലയ്ക്ക്‌ ഹോറിസണ്‍ 2 യില്‍ കിട്ടുമെന്നത് 4ജി ഫോണ്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ സന്തോഷകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button