Latest NewsNewsIndia

എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി

പുണെ: എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. പൂണെ വിമാനത്താവളത്തിൽ വച്ചാണ് വിമാനം തെന്നിമാറിയത്. തലനാരിഴയ്‌ക്കാണ് വൻ അപകടം ഒഴിവായത്. ഇന്ന്​ വൈകിട്ട്​ ഡൽഹിയിൽ നിന്നെത്തിയ എ.എല്‍ 849 വിമാനം ലാന്‍ഡ്​ ചെയ്യുന്നതിനിടെയാണ്​ റണ്‍വെയില്‍ നിന്നും തെന്നിമാറിയത്.

ഉടൻ തന്നെ യാത്രക്കാരെയെല്ലാം എമര്‍ജെന്‍സി എക്‌സിറ്റ് വഴി പുറത്തിറക്കി. വിമാനത്തില്‍ 152 യാത്രക്കാരാണ് ഉണ്ടായിരുന്നത്​. സംഭവത്തെ തുടര്‍ന്ന് റണ്‍വേ അടച്ചിട്ടിരിക്കുകയാണ്. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ആർക്കും പരുക്കേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button