Latest NewsNewsGulfUncategorized

യുഎഇയില്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഡാറ്റ പാക്കേജ് ഇങ്ങനെ

ദുബായി: സൗജന്യമായി നൂറു ശതമാനം അധികം ഡാറ്റ ഓഫറുമായി എത്തിസലാദ്. നൂറ് ദിര്‍ഹത്തിന്റെ ഒരു ജിബി പാക്കേജ് ചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഒരു ജിബി അധികം സോഷ്യല്‍ പ്ലസ് അലവന്‍സ് എന്ന നിലയില്‍ ലഭിക്കും, തീര്‍ത്തും സൗജന്യമായി.

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, സ്‌നാപ്ചാറ്റ്, ട്വിറ്റര്‍, വി ചാറ്റ്, ലിങ്ക്ഡ്ഇന്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ ഉപയോഗങ്ങള്‍ക്ക് പ്രോത്സാഹനം എന്ന നിലയിലാണ് ഈ ഒരു ജിബി സൗജന്യ ഡാറ്റ.

നിലവില്‍ ഈ സ്‌കീമില്‍ ചാര്‍ജ് ചെയ്തിട്ടുള്ളവര്‍ക്കും ഈ അധികഡാറ്റയുടെ ആനുകൂല്യം ലഭ്യമാണ്. *170# ഡയല്‍ ചെയ്ത് പുതിയ പാക്കേജിനെക്കുറിച്ച് അറിയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button