Latest NewsIndia

രജനികാന്ത് രാഷ്ട്രീയത്തിലേക്കോ? അഴിമതിക്കാരെ അടുപ്പിക്കില്ലെന്ന് താരം

ചെന്നൈ: തമിഴ് സ്റ്റൈല്‍ മന്നന്‍ രജനികാന്ത് രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ഇതിനോട് കൃത്യമായ ഉത്തരം നല്‍കാന്‍ താരവും തയ്യാറായിട്ടില്ല. എന്നാല്‍, ഒടുവില്‍ താരം അതിനെക്കുറിച്ച് സംസാരിച്ചതിങ്ങനെയാണ്.

രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ അഴിമതിക്കാരെ അടുപ്പിക്കില്ലെന്നാണ് രജനികാന്ത് പറയുന്നത്. അവരെ അകറ്റി നിര്‍ത്തുമെന്നും താരം ആരാധകരോട് പറഞ്ഞു. എന്നാല്‍, രാഷ്ട്രീയത്തിലേക്ക് ഇപ്പോള്‍ ഇറങ്ങുമോയെന്ന കാര്യത്തില്‍ താരം ഉറപ്പൊന്നും നല്‍കിയിട്ടില്ല.

നിലവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും താന്‍ പിന്തുണയ്ക്കുന്നില്ല. 21 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു രാഷ്ട്രീയ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആ സഖ്യം വിജയിക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് രാഷ്ട്രീയ പാര്‍ട്ടികളെ പിന്തുണയ്ക്കാനോ സംസാരിക്കാനോ താരം നിന്നിട്ടില്ല. എന്നിട്ടും തന്റെ പേര് വലിച്ചിഴക്കപ്പെട്ടു.

അതിനാലാണ് ഓരോ തവണയും ആര്‍ക്കും പിന്തുണയില്ലെന്ന് അറിയിക്കേണ്ടിവരുന്നതെന്നും രജനികാന്ത് പറഞ്ഞു. ഞാന്‍ ഇപ്പോള്‍ ഒരു നടനാണ്. ഭാവിയില്‍ ഇനി എന്താകും എന്ന് പറയാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button