Latest NewsKeralaNews

പയ്യന്നൂര്‍ കൊലപാതകം ഒറ്റപെട്ട സംഭവം : നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം : പയ്യന്നൂര്‍ കൊലപാതകം ഒറ്റപെട്ട സംഭവമെന്ന് മുഖ്യമന്ത്രി. രാഷ്ട്രീയ കൊലപാതകങ്ങളെ ന്യായികരിക്കുനില്ലെന്നും കൊലപാതകങ്ങള്‍ തടയാന്‍ എല്ലാ കക്ഷികള്‍ക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അഫ്സ്പ നിയമം നടപ്പാക്കാണമെന്ന ബി ജെ പി നയത്തോട് യോജിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണറെ ബി ജെ പി ഭീഷണിപ്പെടുത്തുന്നുവെന്നും ഗവര്‍ണറെ തെറ്റിദ്ധരിപ്പിച്ച് നടപടിയെടുപ്പിക്കനാണ് ബിജെപി യുടെ നീക്കമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

അക്രമവുമായി ബന്ധമില്ലെന്ന് ഏരിയ സെക്രട്ടറി അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. സഭയില്‍ എന്തും വിളിച്ചു പറയാമെന്ന പ്രതിപക്ഷത്തിന്റെ നിലപാട് തെറ്റെന്നും പിണറായി വിജയന്‍ കൂട്ടിചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button