Latest NewsFunny & Weird

ചില്ലു കഷ്ണം കടിച്ചുതിന്നുന്ന ലെന: വീഡിയോ വൈറലാകുന്നു

എപ്പോഴും പ്രേക്ഷകരെ അഭിനയം കൊണ്ട് ഞെട്ടിപ്പിക്കുന്ന താരമാണ് ലെന. അമ്മയായും മധ്യവയസ്‌കയായും നായികയായും പോലീസ് ഉദ്യോഗസ്ഥയായും ലെന കാണികളെ കൈയ്യിലെടുക്കാറുണ്ട്. കഥാപാത്രത്തെ അത്രത്തോളം അഭിനയിച്ച് ഫലിപ്പിക്കാന്‍ ലെനയ്ക്ക് കഴിയുന്നു. അതുപോലെതന്നെ ലെനയുടെ വീഡിയോ പ്രേക്ഷകരെ അമ്പരിപ്പിക്കുകയാണ്.

വലിയൊരു ചില്ലു കഷ്ണം അനായാസം കടിച്ച് മുറിച്ച് തിന്നുന്ന വീഡിയോയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലെന തന്റെ അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ദി ആര്‍ട് ഓഫ് ഈറ്റിങ് ഗ്ലാസ്’ എന്നു പറഞ്ഞ് കൊണ്ടാണ് താരം ചില്ലു തിന്നുന്നത്.

പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ 30000 ത്തിലധികം പേരാണ് വീഡിയോ കണ്ടത്. ശരിയായ ചില്ലാണോ ഇതെന്ന കാര്യം വ്യക്തമല്ല. പലരും ഇതേക്കുറിച്ച് സംശയം പ്രകടിപ്പിച്ച് കമന്റ് ചെയ്തിട്ടുണ്ട്. വീഡിയോ കാണാം…

A post shared by Lena (@lenasmagazine) on

shortlink

Related Articles

Post Your Comments

Related Articles


Back to top button