KeralaLatest NewsNewsTechnology

റാൻസംവെയർ ആക്രമണം; പോലീസ് മുൻകൂട്ടി കണ്ടിരുന്നുവെന്ന് ഐജി: മനോജ് എബ്രഹാം

തിരുവനന്തപുരം: കേരള പോലീസിനു കീഴിലെ ‘സൈബർ ഡോം’ സൈബർ ആക്രമണം നേരിടുന്നതു തടയാൻ നേരത്തെ മുൻകരുതൽ എടുത്തിരുന്നുവെന്ന് ഐജി: മനോജ് എബ്രഹാം. സൈബർ ഡോമിൽ ഇതിനു വേണ്ടി റാൻസംവെയർ സ്കൂൾ ആരംഭിക്കുകയും നിരീക്ഷിക്കുകയും ചെയ്തിരുന്നു. സൈബർ കുറ്റവാളികൾ മാസങ്ങൾക്ക് മുൻമ്പ് തന്നെ റാൻസംവെയർ സോഫ്റ്റ് വെയർ ആക്രമണം ആരംഭിച്ചിരുന്നു. ചൈന, ഒാസ്ട്രേലിയ, തുടങ്ങിയ രാജ്യങ്ങളിലെ ആശുപത്രികൾ, ഹോട്ടലുകൾ കേന്ദ്രികരിച്ചായിരുന്നു ഈ ആക്രമണങ്ങൾ.

പ്രത്യേക താൽപര്യങ്ങളോ ലക്ഷ്യങ്ങളോ ഇല്ലാത്ത സൈബർ കുറ്റവാളികൾ ഏതു രാജ്യത്തും ആക്രമണം നടത്താൻ തിരഞ്ഞെടുക്കുമെന്ന് മുൻകൂട്ടി കണ്ടാണ് സൈബർ ഡോം ഇതിനു കീഴിൽ റാൻസംവെയർ സ്കൂൾ ആരംഭിച്ചത്. ഇതിനായി തുടർച്ചയായി നിരീക്ഷണം നടത്തുന്നതിനു വേണ്ടി പ്രത്യേക ടീം രൂപീകരിച്ചിരുന്നു. റാൻസംവെയർ ആക്രമണം തടയാൻ രാജ്യത്തെതന്നെ ആദ്യ സ്കൂളാണ് സൈബർ ഡോമിന് കീഴിലുള്ളതെന്ന് സൈബർ ഡോം മേധാവി ഐജി മനോജ് എബ്രഹാം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button