KeralaNattuvarthaLatest NewsNews

യാത്രക്കാരെ വെട്ടിലാക്കി സൂചക ബോർഡ്

കൃഷ്ണകുമാർ മഞ്ചേരി

പുലാമന്തോൾ: സംസ്ഥാന പാതയോരത്തെ സൂചക ബോർഡ് യാത്രക്കാരെ വെട്ടിലാക്കുന്നു. പുലാമന്തോൾ ടൗണിനു സമീപത്തെ പട്ടാമ്പി റോഡിലാണ് ഈ ബോർഡ് സ്ഥിതി ചെയ്യുന്നത്. പെരിന്തൽമണ്ണ റോഡ് വഴി വരുന്ന യാത്രക്കാർ ഈ ബോർഡ് കാണുന്നതോടെ വെട്ടിലാകുകയാണ്.

എന്നാൽ ഇതു വഴി അറിയാതെ കടന്നു പോകുന്ന വാഹന യാത്രക്കാർ ബോർഡ് ശ്രദ്ധിക്കുന്നതോടെ പുലാമന്തോൾ ജംങ്ങ്ഷനിൽ നട്ടം തിരിഞ്ഞ് നിൽക്കുകയാണിപ്പോൾ. എന്നാൽ ചിലവരാകട്ടെ ഇതൊന്നും അറിയാതെ പുലാമന്തോൾ പുഴ റോഡിലേക്കും വഴിതെറ്റി പോകുന്നതായും നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ കൊളത്തൂർ, വളാഞ്ചേരി ഭാഗങ്ങളിലേക്കുള്ള സൂചകവും വളരെ കൃത്യതയോടെ ബോർഡിൽ സൂചിപ്പിച്ചിട്ടുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button