Kallanum Bhagavathiyum
Latest NewsInternationalLife Style

ജീവിതം കൂടുതല്‍ ആസ്വദിക്കുന്നത് അവിവാഹിതരെന്ന് പഠനം

ന്യൂയോര്‍ക്ക്: വിവാഹങ്ങളെക്കാള്‍ കൂടുതല്‍ വിവാഹമോചനങ്ങള്‍ നടക്കുന്ന കാലമാണല്ലോ ഇന്ന്. പലര്‍ക്കും വിവാഹം പേടിയാണ്. മുന്നോട്ടുള്ള ജീവിതം എവിടെ എത്തിച്ചേരുമെന്നുള്ള ഭയം. എന്നാല്‍, നിങ്ങള്‍ ഒറ്റയ്ക്ക് ജീവിക്കുന്ന വ്യക്തിയാണോ? എന്ന നിങ്ങള്‍ സന്തോഷവാനാണെന്നാണ് പഠനം പറയുന്നത്.

കാലിഫോര്‍ണിയ സര്‍വകലാശലയിലെ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കുടുംബ ജീവിതത്തേക്കാളും സന്തോഷമായി ജീവിക്കുന്നത് ഒറ്റയ്ക്ക് ജീവിക്കുന്നവരാണ്. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സന്തോഷമായി ജീവിക്കാന്‍ അവര്‍ക്ക് കഴിയുന്നു. വിവാഹിതര്‍ക്ക് ഇത്രത്തോളം സ്വതന്ത്രമായി പെരുമാറാന്‍ കഴിയാറില്ല. എപ്പോഴും ഒരു ചട്ടകൂടിനകത്തുനിന്നേ വിവാഹിതരുടെ പെരുമാറ്റം ഉണ്ടാവാറുള്ളൂവെന്നും പഠനം തെളിയിക്കുന്നു.

ജോലിക്കും വിദ്യാഭ്യാസത്തിനും കൂടുതല്‍ സമയം ചെലവഴിക്കാനും അവിവാഹിതര്‍ക്ക് കഴിയുന്നു. കാര്യങ്ങളെ സങ്കീര്‍ണമാക്കാതെ നോക്കാനും അവിവാഹിതരാണ് മുന്‍പന്തിയില്‍. ക്രിയാത്മക ചിന്തയും പ്രവൃത്തിയും ഇവര്‍ക്കുണ്ട്. കുടുംബകാര്യങ്ങളില്‍ ഏര്‍പ്പെടുന്നമ്പോള്‍ സാമൂഹ്യ ജീവിതത്തില്‍ കുറവ് വരുമെന്നും പഠനം വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button