Latest NewsNewsInternational

ഇതാണ് യജമാന സ്‌നേഹം: മരത്തില്‍ നിന്ന് വീണ ഉടമയ്ക്ക് ബോധം വീഴും വരെ കെട്ടിപ്പുണര്‍ന്നു കിടന്ന നായയുടെ ചിത്രം വൈറല്‍

ബ്യൂണസ് ആരിസ്: സ്‌നേഹിക്കുന്നെങ്കില്‍ നായയെ സ്‌നേഹിക്കണം. ആ സ്‌നേഹമുള്ള മൃഗം സ്‌നേഹം എത്രയോ ഇരട്ടിയായി തിരിച്ചുനല്‍കും. ഇതിന് ഉദാഹരണമായി ഒരു സംഭവം പുറത്തുവന്നിരിക്കുന്ന അര്‍ജന്റീനയില്‍ നിന്ന്.

മരത്തില്‍ കയറുന്നതിനിടെ താഴെ വീണ് ബോധം പോയ ഉടമസ്ഥന് ബോധം തിരിച്ചുകിട്ടുംവരെ അയാളെ കെട്ടിപ്പുണര്‍ന്ന് കിടക്കുന്ന നായ ടോണിയാണ് ഈ കഥയിലെ താരം.

വീടിന് സമീപത്തെ മരത്തില്‍ കയറവെ ആറടി ഉയരത്തില്‍നിന്നു കോണ്‍ക്രീറ്റ് തറയിലേക്ക് വീണാണ് ഉടമ ജീസസ് ഹ്യൂഷെയ്ക്കു പരിക്കേറ്റത്. നിലത്തു തലയടിച്ചുവീണ ഹ്യൂഷെ ഉടന്‍ ബോധരഹിതനാകുകയായിരുന്നു. പക്ഷെ, വളര്‍ത്തുനായ ടോണി, ഹ്യൂഷെയ്ക്ക് പാഥമിക ചികിത്സ നല്‍കുന്നതിനും ആശുപത്രിയിലേക്ക് മാറ്റുന്നതിനുമായി ആംബുലന്‍സ് എത്തുന്നതുവരെ ബോധരഹിതനായ ഉടമയ്ക്കു കെട്ടിപ്പിടിച്ചു കൂട്ടിരുന്നു.

ഡോക്ടര്‍മാര്‍വന്നശേഷവും നായ ഉടമയെ വിട്ടുപോയില്ല. ഉടമയ്ക്കു ബോധംതിരിച്ചുകിട്ടി നായയെ ഓമനിച്ചശേഷമാണ് ഇത് ഹ്യൂഷെയെ വിട്ടുപിരിയാന്‍ തയാറായത്. ഹ്യൂഷെയെ ഡോക്ടര്‍മാര്‍ പരിചരിക്കുന്‌പോള്‍ നായ ഉടമയെ കെട്ടിപ്പിടിക്കുന്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button