NewsIndia

പേടിഎം ബാങ്കിങ് രംഗത്തേക്ക് തിരിയുന്നു

മൊബൈല്‍ പണമിടപാട് ആപ്ലിക്കേഷനായ പേടിഎം ബാങ്ക് ഇടപാടിലേക്ക് തിരിയുന്നു. പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡ് എന്ന പേരില്‍ പ്രാഥമിക പണമിടപാട് സേവനം നല്‍കുന്ന ബാങ്ക് തുടങ്ങാൻ റിസേര്‍വ് ബാങ്ക് ലൈസന്‍സ് നൽകി. ഇതോടെ പേടിഎം ഇടപാടുകളെല്ലാം ബാങ്കിങ് സര്‍വ്വീസിലേക്ക് മാറും. ഈ സേവനത്തിന് താല്പര്യം ഇല്ലെങ്കിൽ ഉപഭോക്താവ് പേടിഎമ്മിനെ നേരത്തെ അറിയിക്കണം. പേടിഎമ്മിന്റെ മൊബൈല്‍ വാലറ്റില്‍ ഇപ്പോള്‍ ഉള്ള തുക ബാങ്ക് അക്കൗണ്ടിലേക്ക് തിരിച്ച് നിക്ഷേപിക്കും.

ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപം സ്വീകരിക്കാവുന്ന ബാങ്കിങ് മേഖലയാണ് പേയ്‌മെന്റ്സ് ബാങ്ക്. എംടിഎം അടക്കമുള്ള സൗകര്യങ്ങള്‍ ഇതിൽ ലഭ്യമാകും. എന്നാൽ ഇവയ്ക്ക് ലോണ്‍ നല്‍കാനോ ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കാനോ സാധിക്കുകയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button