KeralaLatest NewsNews

സിഐടിയു പ്രവർത്തകന്റെ കൈകൾ തല്ലിയൊടിച്ചു; സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ പരാതി

അടൂർ/പത്തനംതിട്ട : തെങ്ങമത്തു സി ഐ ടി യു പ്രവർത്തകന്റെ കൈകൾ സിപിഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ തല്ലിയൊടിച്ചതായി പരാതി.സിഐടിയു ടിപ്പേഴ്സ് യൂണിയൻ പ്രവർത്തകൻ ഹരികൃഷ്ണൻ ആണ് ആക്രമിച്ചത്. ഇയാളുടെ രണ്ടു കൈകളും ഒടിഞ്ഞിട്ടുണ്ട്. കൂടാതെ തലയിലേറ്റ മുറിവിൽ 42 തയ്യലും ഉണ്ട്.

തെങ്ങമത്ത് കരിങ്കൽ ക്വാറിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെ തുടർന്നാണ് മർദ്ദനമെന്നാണ് ഹരികൃഷ്ണൻ പറയുന്നത്. ചില സിപിഎം ലോക്കൽ നേതാക്കൾക്ക് മാത്രമേ ഇവിടുന്നു പാറ കൊണ്ടുപോകാൻ അനുവാദമുള്ളെന്നും ഇത് മറ്റു ടിപ്പർ ജോലിക്കാരെ ബാധിക്കുമെന്നുള്ളതിനാൽ എല്ലാവർക്കും ലോഡ് കൊടുക്കണമെന്ന് ടിപ്പർ യൂണിയൻ സി ഐ ടി യു ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ ഇതിനെ ലോക്കൽ നേതാക്കളും ക്വയറി ഉടമകളും എതിർത്തു. തുടർന്ന് പ്രതിഷേധവുമായെത്തിയ സി ഐടിയു പ്രവർത്തകരെ മർദ്ദിക്കുകയും ഹരികൃഷ്ണന് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. മർദ്ദനത്തിൽ പ്രതിഷേധിച്ച് സി ഐ ടി യു പ്രതിഷേധ പ്രകടനം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button