Latest NewsKerala

പയ്യന്നൂര്‍ കൊലപാതകം: പ്രതി വിദേശത്തേക്ക് കടന്നു

പയ്യന്നൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാള്‍ വിദേശത്തേക്ക് കടന്നതായി സൂചന. ഏഴു പേരാണ് കേസില്‍ പ്രതികളായി ഉണ്ടായിരുന്നത്. പ്രതിയായ പ്രതീഷാണ് വിദേശത്തേക്ക് കടന്നതായി വിവരം ലഭിച്ചത്.

പയ്യന്നൂര്‍ രാമന്തളി മണ്ഡലം കാര്യവാഹക് കക്കംപാറയിലെ ചൂരക്കാട്ട് ബിജുവാണ് വെട്ടേറ്റ് മരിച്ചത്. കേസിലെ രണ്ട് പേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. നാല് പേരെയാണ് ഇതിനോടകം അറസ്റ്റ് ചെയ്തത്. ഇനിയും മൂന്നുപേരെ പിടികൂടാനുണ്ട്.

Tags

Post Your Comments


Back to top button
Close
Close