KeralaLatest NewsNews

ജനനേന്ദ്രിയം മുറിഞ്ഞയാളുടെ ആരോഗ്യനിലയെക്കുറിച്ച് മെഡിക്കല്‍ കോളേജ്

തിരുവനന്തപുരം•ജനനേന്ദ്രിയം മുറിഞ്ഞ് തൂങ്ങിയ നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൊല്ലം പന്മന ആശ്രമത്തിലെ ഗംഗാ ശാശ്വത പാദ സ്വാമി എന്നറിയപ്പെടുന്ന ശ്രീഹരിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി 12.39 നാണ് 54 വയസുകാരനെ ജനനേന്ദ്രിയം 90 ശതമാനവും മുറിഞ്ഞ് തൂങ്ങിയ അവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ കൊണ്ടു വന്നത്. തിരിച്ച് തുന്നിച്ചേര്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു എങ്കിലും മൂത്രം പോകുന്നതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനുമായി പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധരുടേയും യൂറോളജി വിദഗ്ധരുടേയും നേതൃത്വത്തില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തി.

ലൈംഗിക പീഡനത്തില്‍ നിന്ന് രക്ഷപെടാനാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഇയാളുടെ ലൈംഗികാവയവം ഛേദിച്ചത്. എറണാകുളം കോലഞ്ചേരി സ്വദേശിയാണ് 54കാരനായ ശ്രീഹരി. ഇയാള്‍ തിരുവനന്തപുരത്ത് പേട്ട സ്വദേശിയായ പെണ്‍കുട്ടിയെ അഞ്ച് വര്‍ഷത്തോളമായി പീഡിപ്പിച്ച് വരികയാണെന്നാണ് വിവരം. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോസ്കോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. പീഡനത്തിന് ഒത്താശ ചെയ്ത് കൊടുത്തതിന് പെണ്‍കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button