KeralaNewsDevotional

ജീവിത പ്രതിസന്ധികളെ മറികടക്കാൻ അമ്പലപ്പുഴ ക്ഷേത്രദർശനം

ജീവിതം പ്രതിസന്ധിയിലാകുന്ന ഘട്ടങ്ങളിൽ, ഇനി മുന്നോട്ടുള്ള മാർഗ്ഗം ഏതെന്നറിയാത്ത സന്ദർഭങ്ങളിൽ ഒക്കെ അമ്പലപ്പുഴ പാർത്ഥസാരഥി ക്ഷേത്രത്തിൽ ദര്‍ശനം നടത്തിയാൽ നേര്‍വഴി കാണിക്കാനായി ഭഗവാൻ ഭക്തനു മുന്നേ ഉണ്ടാകും എന്നാണ് വിശ്വാസം.

വില്ല്വമംഗലം സ്വാമി അന്നത്തെ ചെമ്പകശ്ശേരി രാജാവും ഒരുമിച്ച് ഇതുവഴി കടന്നു പോയപ്പോൾ ഓടക്കുഴൽ നാദം കേൾക്കുകയും തുടർന്ന് നോക്കിയപ്പോൾ ഒരു ആലിന്റെ മുകളില്‍ ഇരുന്ന് ഉണ്ണിക്കണ്ണൻ ഓടക്കുഴലൂതുന്നതാണ് കണ്ടത്. രാജാവിനോട് വില്ല്വമംഗലം നിർദ്ദേശിച്ചതനുസരിച്ചാണ് ഇവിടെ ക്ഷേത്രം നിർമ്മിച്ചത് എന്നാണ് ഐതീഹ്യം. ഭ

ഗവാൻ ശ്രീകൃഷ്ണന്‍ അർജുനന് നൽകിയ മൂന്നു വിഗ്രഹങ്ങളിൽ ഒന്ന് ഗുരുവായൂരിലും മറ്റൊന്ന് തൃപ്പൂണിത്തുറയിലും മൂന്നാമത്തേത് അമ്പലപ്പുഴയിലേതുമാണ്. ഇവിടെ നമ്പൂതിരിമാർ പ്രതിഷ്ഠ നടത്താൻ ശ്രമിച്ചിട്ട് അത് ഉറയ്ക്കുന്നുണ്ടായില്ല. ആ സമയത്ത് അവിടേക്ക് കയറിവന്ന നാറാണത്ത് ഭ്രാന്തൻ നേരെ ശ്രീകോവിലിൽ പ്രവേശിച്ച് നമ്പൂതിരിമാരോട് വിഗ്രഹം വാങ്ങി അവിടിരി എന്ന് പറഞ്ഞു പ്രതിഷ്ഠിച്ചപ്പോൾ വിഗ്രഹം ഉറച്ചു എന്നുമാണ് പറയപ്പെടുന്നത്.

ഇതുപോലെ എറണാകുളം ജില്ലയിലെ ഏലൂരിലും നാറാണത്ത് പ്രതിഷ്ഠിച്ച ക്ഷേത്രമാണ് നാറാണത്ത് ശ്രീകൃഷ്ണസ്വാമിക്ഷേത്രം. അന്നു മുതൽ ഇന്നുവരെ എല്ലാ വർഷവും ക്ഷേത്രപരിസരത്ത് ഒരു ഭ്രാന്തനോ ഭ്രാന്തിയോ ചുറ്റിത്തിരിഞ്ഞു നടക്കുന്നു. ഇപ്പോൾ ദർശനത്തിന് ചെന്നാലും കാണാൻ കഴിയുന്ന ഒരു അത്ഭുതകരമായ കാഴ്ചയാണത്.

shortlink

Post Your Comments


Back to top button