KeralaNattuvarthaLatest NewsNews

അശാസ്ത്രീയ മേൽപ്പാല നിർമ്മാണം, തിങ്ങിഞെരുങ്ങി വാഹനങ്ങൾ

ഷിബു ശങ്കര

 

ആലപ്പുഴ: ആലപ്പുഴ, മാവേലിക്കരയിലെ കോടതിക്കു മുന്നിലുള്ള റെയില്‍വേ മേൽപ്പാല നിർമ്മാണത്തിലെ ആശാസ്ത്രീയത, അടിയിലെ റോഡിൻറെ വീതികുറവ് കാരണം തിങ്ങിഞെരുങ്ങി വാഹനങ്ങളുടെ യാത്ര തീർത്തും ദുഷ്‌ക്കരമെന്നു വ്യാപക പരാതി. പാത ഇരട്ടിപ്പിക്കലിൻെറ ഭാഗമായി മറ്റൊരു പാത കൂടി വന്നപ്പോള്‍, മുൻപ് പണിത പാത തീരെ വീതി കുറഞ്ഞത് കൊണ്ട് വാഹനങ്ങൾക്കു സുഖമമായി കടന്നു പോവാൻ കഴിയാത്ത അവസ്ഥ. എതിരെയൊരു വാഹനം വന്നാൽ കാൽനട യാത്രക്കാർക്കു പോലും ഒാടി മാറേണ്ട അവസ്ഥയാണ്.

ഈ മേൽപ്പാലത്തിന് തൊട്ടടുത്തു തന്നെയാണ് വാഹനങ്ങളുടെ ഫിറ്റനസ് സർട്ടിഫിക്കറ്റ് നടക്കുന്നതും. റോഡ് വീതി കുറവും, കോടതി സമയവും, വാഹന പരിശോധനയും ഒരുമിച്ച് നടക്കുമ്പോള്‍ വലഞ്ഞു പോകുന്നത് ഇതിലെ പോകുന്ന യാത്രക്കാരാണ്. കൂടാതെ കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിലാണ് ഈ പാലം എന്നതും ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. ഇത്രയും കാര്യങ്ങള്‍ പരിതാപകരമായിട്ടും നടപടിയില്ലാത്ത അധികാരികള്‍ക്കെതിരെ പൊതുജന രോഷം ശക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button