KeralaLatest NewsNews

ലിംഗം മുറിച്ച ധീരയായ പെണ്‍കുട്ടിയ്ക്ക് രാജ്യമെങ്ങും അഭിനന്ദനപ്രവാഹം : സ്ത്രീസുരക്ഷാ വകുപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കാനും ആലോചന

തിരുവനന്തപുരം : ലിംഗം മുറിച്ച ധീരയായ പെണ്‍കുട്ടിയ്ക്ക് രാജ്യമെങ്ങും അഭിനന്ദനപ്രവാഹം. പെണ്‍കുട്ടിയ്ക്ക് വിദ്യാഭ്യാസവും ജോലിയും ഉറപ്പാക്കി സംസ്ഥാന സര്‍ക്കാര്‍ രംഗത്തുവന്നു. 

ഇതിനിടെ പെണ്‍കുട്ടിയെ സംസ്ഥാന സര്‍ക്കാര്‍ സ്ത്രീസുരക്ഷാ വകുപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ ആലോചിച്ചു. എന്നാല്‍ പെണ്‍കുട്ടി പരസ്യവേദികളില്‍ എത്തേണ്ടി വരും എന്നതുകൊണ്ടും പെണ്‍കുട്ടിയുടെ ഐഡന്റിറ്റി അതുവഴി പുറത്താകും എന്നതുകൊണ്ടും വേണ്ടെന്നുവച്ചു.
പെണ്‍കുട്ടി സ്വാമിയുടെ ലിംഗം മുറിച്ച വാര്‍ത്ത പുറത്തുവന്ന പിന്നാലെ ശനിയാഴ്ച രാവിലെ തന്നെ സംസ്ഥാന മന്ത്രിസഭയിലെ ഒരു സിപിഎം മന്ത്രിയാണ് ഇത്തരമൊരു ആലോചന മുന്നോട്ടുവച്ചത്. പെണ്‍കുട്ടിയുടേത് ധീരമായ നടപടിയാണെന്നും സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയതോടെയായിരുന്നു ഇത്.

ഒരു വര്‍ഷം തികയുന്ന സര്‍ക്കാര്‍ ദേശീയ തലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെടാന്‍ അത്തരമൊരു തീരുമാനത്തിലൂടെ കഴിയുമെന്ന പൊതുവികാരം ഉന്നത തലങ്ങളിലുണ്ടായി. മാത്രമല്ല, ലൈംഗിക പീഡന ശ്രമങ്ങള്‍ക്കെതിരെ രാജ്യമെമ്പാടുമുള്ള പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ചെറുത്തു നില്‍പ്പിന്റെ പ്രതീകമായി ആ പെണ്‍കുട്ടി ഇതോടെ മാറുകയും ചെയ്യും. എങ്കില്‍ പെണ്‍കുട്ടിയെ സ്ത്രീസുരക്ഷാ വകുപ്പിന്റെ അംബാസിഡറാക്കുക എന്ന അസാധാരണ തീരുമാനമാകാം എന്ന നിലയിലേക്ക് കാര്യങ്ങള്‍ നീണ്ടു എന്നാണ് വിവരം.

അതിനിടെയാണ് ഇരയായ പെണ്‍കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ പാടില്ല എന്ന പ്രശ്നം ഉയര്‍ന്നുവന്നത്. തന്നെ കീഴ്പ്പെടുത്താനുള്ള ശ്രമത്തെ പെണ്‍കുട്ടി ധീരമായി ചെറുത്തെങ്കിലും പെണ്‍കുട്ടി ഇര തന്നെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. വര്‍ഷങ്ങളായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നും വാര്‍ത്തകള്‍ പുറത്തുവന്നു. അതോടെ, ഇരയുടെ പേരോ ചിത്രമോ ദൃശ്യങ്ങളോ പുറത്തുവിടാന്‍ പാടില്ലെന്ന സുപ്രീംകോടതി വിധി ഈ പെണ്‍കുട്ടിയുടെ കാര്യത്തിലും ബാധകമാണെന്നു വ്യക്തമായി. സ് ത്രീസുരക്ഷാ വകുപ്പ് അംബാസിഡറാക്കാനുള്ള തീരുമാനം വന്നപോലെ വേണ്ടെന്നുവയ് ക്കുകയും ചെയ്തുവെന്നാണ് വിവരം.

എങ്കിലും പെണ്‍കുട്ടിയെ സാമൂഹിക നീതി മന്ത്രി കെ കെ ശൈലജ ഉള്‍പ്പെടെയുള്ളവര്‍ പോയി കണ്ട് അഭിനന്ദിക്കുകയും പിന്തുണ നേരിട്ട് പ്രഖ്യാപിക്കുകയും ചെയ്യും. പോലീസ് പെണ്‍കുട്ടിക്കെതിരെ കേസെടുത്തുവെന്ന് ഇടയ് ക്ക് സൂചനകളുണ്ടായെങ്കിലും കേസെടുക്കില്ലെന്ന് ആഭ്യന്തര വകുപ്പ് ഉറപ്പ് വരുത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ തുടര്‍ വിദ്യാഭ്യാസം ജോലി തുടങ്ങിയ സഹായങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button