KeralaLatest NewsNews

ചാനല്‍ അഭിമുഖം വിവാദമായി : ലിംഗഛേദ കേസിലെ ഗംഗേശാനന്ദയ്‌ക്കെതിരെ മറ്റൊരു കേസുകൂടി

 

തിരുവനന്തപുരം: ഗംഗേശാനന്ദയുടെ ചാനല്‍ അഭിമുഖം വിവാദമായി. എഡിജിപി ബി.സന്ധ്യയ്‌ക്കെതിരെ ചാനല്‍ അഭിമുഖത്തില്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയ ഗംഗേശാനന്ദയ്‌ക്കെതിരെ പോലീസ് കേസെടുത്തേക്കും. അഭിമുഖം അതേവിധം സംപ്രേഷണം ചെയ്ത ചാനലിന്റെ രീതിയും അപകീര്‍ത്തികരമാണെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ ചാനലിനെക്കൂടി പ്രതിയാക്കുമോ എന്ന് വ്യക്തമായിട്ടില്ല. വനിതാ ഐപിഎസ് ഓഫീസറെക്കുറിച്ച് മോശം പരാമര്‍ശങ്ങള്‍ അടങ്ങിയ അഭിമുഖം ചാനല്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടേക്കും എന്ന് അറിയുന്നു.

കഴിഞ്ഞ ദിവസമാണ് പ്രമുഖ ഗ്രൂപ്പ് സമീപകാലത്ത് തുടങ്ങിയ മലയാളം വാര്‍ത്താ ചാനലില്‍ ലിംഗഛേദ കേസിലെ പ്രതി ഗംഗേശാനന്ദയുടെ അഭിമുഖം വന്നത്. ലൈംഗികമായി കീഴ്‌പ്പെടുത്താന്‍ ശ്രമിച്ച ഗംഗേശാനന്ദയുടെ ലിംഗം പെണ്‍കുട്ടി മുറിച്ചു മാറ്റിയത് വലിയ വാര്‍ത്തയാവുകയും പെണ്‍കുട്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പരസ്യ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ലിംഗഛേദവുമായി ബന്ധപ്പെട്ട കേസില്‍ പിന്നീട് പല വഴിത്തിരിവുകളുമുണ്ടായി. ഗംഗേശാനന്ദ ഇപ്പോള്‍ ജാമ്യം ലഭിച്ച് പുറത്തു കഴിയുകയാണ്. തന്റെ ജനനേന്ദ്രിയം മുറിച്ച സംഭവം നടന്നത് എഡിജിപി ബി സന്ധ്യയുടെ അറിവോടെയാണെന്നും കേസില്‍ എല്ലാ ചരടുവലികളും നടത്തിയത് സന്ധ്യയാണെന്നും ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ഇടപെടല്‍ ഉണ്ടായെന്നും ഗംഗേശാനന്ദ പറുന്നു.

ചാനല്‍ അഭിമുഖം സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ ചര്‍ച്ചയായി മാറിയതോടെയാണ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അഭിമുഖത്തിന്റെ പൂര്‍ണരൂപം കേട്ടശേഷം നിയമ നടപടികളിലേക്ക് കടക്കാനാണ് പോലീസിന് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയിരിക്കുന്ന നിര്‍ദേശം എന്ന് അറിയുന്നു.

തലസ്ഥാന നഗരത്തിനടുത്ത് ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലം സംരക്ഷിക്കാന്‍ താന്‍ മുന്‍കയ്യെടുത്തതാണ് സന്ധ്യക്ക് തന്നോടുള്ള വൈരാഗ്യത്തിന് കാരണം എന്നാണ് ഗംഗേശാനന്ദയുടെ ആരോപണം.

സ്മാരകത്തിനായുള്ള ഭൂമി ബി സന്ധ്യവാങ്ങിയിരുന്നു. ഇതിനെതിരെ രംഗത്തെത്തിയതാണ് തനിക്കെതിരെ കള്ളക്കേസുണ്ടാക്കാന്‍ കാരണം. ഇതേ തുടര്‍ന്ന് പലതവണ ഗുണ്ടകളെ വിട്ടും ആക്രമിച്ചതായും ചിലരെ കള്ളക്കേസില്‍ കുടുക്കിയതായും ഗംഗേശാനന്ദ പറയുന്നു. ഇവര്‍ക്ക് നിരവധി കുപ്രസിദ്ധ ഗുണ്ടകളുമായും അടുത്ത ബന്ധമാണുള്ളത്. ബി സന്ധ്യയുടെ കോളേജ് കാലം മുതല്‍ക്കുള്ള ചരിത്രം നിങ്ങള്‍ പരിശോധിച്ചു നോക്കൂ.

മോശപ്പെട്ട വ്യക്തിത്വത്തിന്റെ ഉടമയാണെന്ന് നിങ്ങള്‍ക്ക് മനസിലാകുമെന്നും ഇയാള്‍ പറഞ്ഞത് എഡിജിപിക്ക് അങ്ങേയറ്റം അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഗംഗേശാനന്ദയ്ക്കും ചാനലിനുമെതിരെ ബി സന്ധ്യ അപകീര്‍ത്തിക്കേസ് കൊടുത്തേക്കുമെന്നും സൂചനയുണ്ട്.

താന്‍ ആരെയും പീഡിപ്പിച്ചിട്ടില്ലെന്നും ബി സന്ധ്യയുടെ സ്വാധീനത്താലാണ് പെണ്‍കുട്ടി തനിക്കെതിരെ പീഡനം ആരോപിച്ചതെന്നും ഗംഗേശാനന്ദ വാദിക്കുന്നു. ഇതിനായി പെണ്‍കുട്ടിയെ സുഹൃത്ത് അയ്യപ്പദാസ് പ്രേരിപ്പിച്ചത്രേ.

പെണ്‍കുട്ടിയെ സ്വാമി ഏറെക്കാലമായി ഉപദ്രവിക്കുകയാണെന്നും ശല്യം സഹിക്കാനാവാതെ പെണ്‍കുട്ടി കഴിഞ്ഞ മേയ് 19 നു സ്വാമിയെ തിരിച്ചാക്രമിച്ചെന്നുമാണു പോലീസ് കേസ്.

 

 

 

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button