Latest NewsNewsGulf

സൗദി കമ്പനിയായ അരാംകോയുടെ ഓഹരികള്‍ വാങ്ങാൻ ഇന്ത്യയുടെ ശ്രമം: എണ്ണവിലയിൽ ശ്രദ്ധേയമായ മാറ്റം ഉടൻ പ്രതീക്ഷിക്കാം

 

റിയാദ്:  ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് സൗദി അറേബ്യ.സൗദി അരാംകോയുമായി ചേര്‍ന്ന് എണ്ണ ശുദ്ധീകരണ ശാലകള്‍ തുടങ്ങാന്‍ ഇന്ത്യ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി ഓഹരികള്‍ വാങ്ങാന്‍ ഇന്ത്യ ശ്രമിക്കുകയാണ്.സൗദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹുമായി നടന്ന ചര്‍ച്ചയില്‍ കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു.സൗദി അരാംകോയില്‍ ഇന്ത്യന്‍ എണ്ണ കമ്പനികള്‍ നിക്ഷേപിക്കുമെന്ന് എണ്ണ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

ഇന്ത്യയുമായി സംയുക്ത എണ്ണ ശുദ്ധീകരണ ശാലകള്‍ തുടങ്ങുന്നതില്‍ താല്‍പര്യമുണ്ടെന്ന് അരാംകോയും അറിയിച്ചിട്ടുണ്ട്.കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും ഇന്ത്യന്‍ കമ്പനികള്‍ സ്വന്തമാക്കുമെന്നും കേന്ദ്രമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ ചൈനയും ഇതേ കാര്യത്തിനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. സൗദിയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്ത ബന്ധമാണ് പുലർത്തുന്നത്. ഇരുരാജ്യങ്ങളും സാമ്പത്തിക, സുരക്ഷാ സഹകരണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് പുതിയ 6 കോടി ടണ്‍ ശേഷിയുള്ള കൂറ്റന്‍ എണ്ണ ശുദ്ധീകരണ ശാല ഇന്ത്യ നിര്‍മിക്കുന്നുണ്ട്.

മൂന്ന് ഇന്ത്യന്‍ എണ്ണ കമ്പനികള്‍ ചേര്‍ന്നാണ് ഈ ശാല നിര്‍മിക്കുന്നത്.ഇതിന്റെ മുന്നോടിയായാണ് അരാംകോയുമായി ചർച്ച.അടുത്ത വര്‍ഷമാണ് അരാംകോ അവരുടെ ഓഹരികളില്‍ അഞ്ച് ശതമാനം വില്‍ക്കുന്നത്.സൗദിയില്‍ നിന്നു ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രണ്ട് രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. രണ്ടു രാജ്യങ്ങളും ഈ ഓഹരികൾ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. ചൈനയുമായുള്ള ബന്ധം മൂലം അവർക്കും ഓഹരികൾ നൽകുന്നതിൽ സൗദിക്ക് എതിർപ്പില്ലെന്ന് അരാംകോ വൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button