Latest NewsNewsIndia

നാവികസേനയ്ക്കു കരുത്തേകാൻ ലോകത്തെ ഞെട്ടിപ്പിക്കുന്ന പടക്കപ്പലുകൾ ഇന്ത്യക്കിനി സ്വന്തം

ന്യൂഡൽഹി: ഇന്ത്യന്‍ നാവികസേനയ്ക്കു കരുത്തുപകരാനായി നാലു പുതിയ അത്യാധുനിക പടക്കപ്പലുകള്‍ വരുന്നു. സേനയ്ക്കു സ്വന്തമാകുന്നത് കടലിൽനിന്നു കരയിലെത്തി ആക്രമണം നടത്താൻ സാധിക്കുന്ന കപ്പലുകളാണ്. ഇത് കടലിലൂടെ വന്നു കരയിലേക്കു കയറി ആക്രമണം നടത്താൻ കഴിയുന്ന ‘ആംഫിബിയസ് അസോൾട്ട് ഷിപ്പു’കളാണ്.

പ്രതിരോധ മന്ത്രാലയം കപ്പൽ നിർമിക്കാൻ അംഗീകാരം നൽകി. ഇത്തരത്തിൽ പെട്ടെന്നു ഒരു തീരുമാനമെടുക്കാൻ പ്രതിരോധ മന്ത്രാലയത്തെ പ്രേരിപ്പിച്ചത് ശത്രുരാജ്യങ്ങളിൽ നിന്നു സമീപകാലത്തു വെല്ലുവിളികൾ വർധിച്ചതാണ്.

ഇതോടെ ഇന്ത്യയും അമേരിക്ക ഉൾപ്പെടെയുള്ള ചുരുക്കം രാജ്യങ്ങളുടെ നിരയിലേക്ക് ചുവടുവയ്ക്കുകയാണ്. കടലിൽവച്ച് അറ്റകുറ്റപ്പണികൾ നടത്താവുന്നതും കൂടുതൽ ഇന്ധനശേഷിയുമുള്ള കപ്പലുകളാണിത്.

സൈനികരെയും വൻതോതിൽ ആയുധങ്ങളെയും യുദ്ധമേഖലയിലേക്കു എത്തിക്കാനാണ് മുഖ്യമായും ഉപയോഗിക്കുക. 30,000 മുതൽ 40,000 ടൺ ഭാരമുള്ളതാകും കപ്പലുകളെന്നാണ് പ്രതിരോധ വൃത്തങ്ങൾ നൽകുന്ന സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button