KeralaLatest NewsNews

അന്നം തേടി തമിഴ്നാട്ടിൽ നിന്നുംകൂട്ടത്തോടെ സ്കാവഞ്ചർമാർ

പുഷ്പരാജൻ സി.എ
പണ്ടൊക്കെ കേരളത്തിലെ ഗ്രാമങ്ങളിൽ മലമൂത്ര വിസർജനം തുറസായ സ്ഥലങ്ങളിലായിരുന്നു. അതുകൊണ്ട്തന്നെ ഇവയെല്ലാം മണ്ണിൽ ലയിക്കുകയോ മഴവെള്ളത്തോടൊപ്പം ഒഴുകി പോകുകയോ ആണ് പതിവ്. സേഫ്റ്റിടാങ്കോടുകൂടിയ ആധുനിക രീതിയിലുള്ള കക്കൂസുകൾ വ്യാപകമായിട്ട് പത്ത്മുപ്പത് വർഷമേ ആയിട്ടുള്ളു. ആധുനിക കക്കൂസ് വ്യാപകമായതു മുതലുള്ള മലവും മൂത്രവും ഭൂമിയിൽ കെട്ടികിടക്കുകയാണ്‌. അതുകൊണ്ടു തന്നെ നഗരങ്ങളിലും ഗ്രാമങ്ങിലുമൊക്കെയുള്ള ജലസ്ത്രോതസുകളിൽ കോളീഫോം ബക്ടിരീയയുടെ അളവ് വളരെ കൂടുതലാണ്.

ഗ്രാമങ്ങളിലെ കിറണറുകളിൽ നിന്നുള്ള കുടിവെള്ളം പോലും ഉപയോഗ യോഗ്യമല്ലാത്ത അവസ്ഥായാണിപ്പോൾ. വീടുകളിലെയും സ്ഥാപനങ്ങളിലെയും കക്കൂസ് കുഴികൾ നിറഞ്ഞാൽ, കോരി ഒഴിവാക്കുകയല്ലാതെ മറ്റ് നിർവ്വാഹമൊന്നുമില്ല. വിദേശ രാജ്യങ്ങളിലെല്ലാം ഇതിനു യന്ത്ര സാമഗ്രികൾ നിലവിലുണ്ട്. ബ്രിട്ടീഷ് ഭരണ കാലം മുതൽക്കെ ഇന്ത്യയിൽ സർക്കാർ സർവ്വീസുകളിൽ സ്കാവഞ്ചർ തസ്ഥിക നിലവിലുണ്ടായിരുന്നു. അടുത്ത കാലത്താണ് ആ തസ്ഥികകൾ എടുത്തുകളഞ്ഞത്.

ഇത്തരം സ്റ്റാറ്റസ് കുറഞ്ഞ ജോലിയൊന്നും ചെയ്യാൻ ഇപ്പോൾ മലയാളികൾ തയ്യാറാവില്ലെന്ന സത്യം മനസിലാക്കിയിട്ടാവണം തമിഴ് തൊഴിലാളികൾ ഈ സാധ്യത ഉപയോഗപ്പെടുത്താൻ തുടങ്ങിയത്. ജോലി കുറച്ച് വൃത്തിഹീനമായ സാഹചര്യത്തിലായതിനാൽ മലയാളികളുടെ ഭാഗത്ത് നിന്നുള്ള ഒരു മത്സരം പേടിക്കുകയും വേണ്ട. തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ ഇത്തരം ജോലി ചെയ്യനായി ധാരാളം ആളുകൾ പാലക്കാട്, ഒറ്റപ്പാലം, ചെർപ്പുളാശേരി, ഷെർണ്ണൂർ ഭാഗങ്ങളിൽ തമ്പടിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലെ കടലൂർ മാവട്ടം പറങ്കിപേട്ടയിലെ ധർമ്മരാജ്, മണികണ്ഠൻ, വിനോദ്, വിഗ്നേഷ് എന്നീ നാലു പേര് 3 ലക്ഷം രൂപ സ്വകാര്യ പണമിടപാടുകാരിൽ നിന്നും വായ്പ വാങ്ങി ഒരു ഗുഡ്സ് ഓട്ടോയും ക്ലീനിംഗിനാവശ്യമായ അനുബന്ധ സാമഗ്രികളും വാങ്ങി. ഇവരിപ്പോൾ പട്ടാമ്പിയിലാണ് ടോയലറ്റ് ക്ലീനിംഗ് ജോലി ചെയ്യുന്നത്. പട്ടാമ്പിയുടെ പ്രാന്ത പ്രദേശങ്ങളിൽ മാത്രമല്ല, എവിടെ വിളിച്ചാലും ഇവർ സദാ സന്നദ്ധരാണ്. ഇവരെ കൂടാതെ മൂന്ന് ചക്രമുള്ള ലൂണയിലും ഗുഡ്സ് ഓട്ടോയിലും ഘടിപ്പിച്ച അഞ്ചാറ് വാഹനങ്ങൾ പട്ടാമ്പിയിൽ വേറെയുമുണ്ട്.

പ്രതിമാസം ശരാശരി 50,000 രൂപ വരെ വരുമാനം കിട്ടുന്നുണ്ടെന്നാണ് ധർമ്മരാജ് പറഞ്ഞത്‌. ഇതിൽ 7500 രൂപ വണ്ടിയുടെ ലോൺ അടവുണ്ട്. ആഹാരം ഉണ്ടാക്കുന്നതും കഴിയ്ക്കൂന്നതുമെല്ലാം റോഡരികിലോ വാഹനത്തിലോ വെച്ചാണ്. കിടന്നുറങ്ങുതാകട്ടെ കടതിണ്ണയിലും. ബാക്കി തുക നാലുപേർക്കായി വീതംവെച്ചാൽ പിന്നീട് കാര്യമായൊന്നും ഉണ്ടാവില്ല. ഇത്തരം നിലവാരം കുറഞ്ഞ ജോലി ചെയ്തിട്ട് പോലും പലർക്കും പ്രതിമാസം 10,000 രൂപ തികച്ച് വീട്ടിലേക്ക് നൽകാൻ പറ്റുന്നില്ലെന്നതാണ് വാസ്ഥവം. ഇവരുടെ പ്രവർത്തനമില്ലെങ്കിൽ മഴക്കാലത്ത് പൊട്ടിനിറഞ്ഞെഴുകുന്ന ടോയിലറ്റ് കൊണ്ട് നമ്മൾ വലഞ്ഞേനെ….

shortlink

Related Articles

Post Your Comments

Related Articles


Back to top button