Latest NewsNewsIndia

സൈന്യത്തിനെതിരായ പ്രസ്താവന: കോടിയേരിയ്ക്കെതിരെ ആഞ്ഞടിച്ച് രാജീവ്‌ ചന്ദ്രശേഖര്‍

തിരുവനന്തപുരം•സൈന്യത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന എല്ലാ സീമകളും ലംഘിക്കുന്നതാണെന്നും ജനാധിപത്യ മൂല്യങ്ങളോടുള്ള ഭീഷണിയും അവജ്ഞയും വ്യക്തമാക്കുന്നതാണെന്നും എന്‍.ഡി.എ വൈസ് ചെയമാന്‍ രാജീവ്‌ ചന്ദ്രശേഖര്‍ എം.പി. പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയാന്‍ കോടിയേരി തയ്യാറാകണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

തങ്ങളുടെ സ്വഭാവവും പെരുമാറ്റവും ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ല എന്നാണ് സി.പി,എം നേതാക്കള്‍ ദശാബ്ദങ്ങളായി കരുതിയിരിക്കുന്നത്. അതിര്‍ത്തിയില്‍ ഓരോ ദിവസവും നമ്മുടെ സൈനികര്‍ പാക്‌ പിന്തുണയോടെയുള്ള ഭീകരരുമായി ഏറ്റുമുട്ടി മരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സൈന്യത്തിനെതിരായ പ്രചാരണം പാകിസ്ഥാനും അവരെ സഹായിക്കുന്ന ചൈനയ്ക്കുമാകും ലഭിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോടിയേരിയെ വെറുതെ വിടില്ല. പ്രസ്താനവനയ്ക്കെതിരെ തനിക്ക് സാധ്യമായ നിയമ-ഭരണഘടനാപരമായ നടപടികള്‍ സ്വീകരിച്ച് അദ്ദേഹത്തെക്കൊണ്ട് മാപ്പുപറയിക്കുമെന്നും രാജീവ്‌ ചന്ദ്രശേഖര്‍ വ്യക്തമാക്കി.

കണ്ണൂരില്‍ അഫ്‌സപ നടപ്പിലാക്കിയാല്‍ പട്ടാളം സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നാണ് കോടിയേരി പറഞ്ഞത് . നാലു പേര്‍ കൂടി നില്‍ക്കുന്നത് കണ്ടാല്‍ വെടിവെച്ചു കൊല്ലുമെന്നും കോടിയേരി പറഞ്ഞു . കണ്ണൂരില്‍ ന്യൂനപക്ഷ സാംസ്‌കാരിക സമിതി സംഘടിപ്പിച്ച സെമിനാറിലാണ് കോടിയേരിയുടെ പരാമര്‍ശം.

കണ്ണൂരില്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ സി.പി.എം നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ അഫ്‌സ്പ നടപ്പാക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു . ഇതിനെതിരെയായിരുന്നു കോടിയേരിയുടെ പരാമര്‍ശം . അഫ്‌സപ നടപ്പിലാക്കിയാല്‍ പട്ടാളം സ്തീകളെ പീഡിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതായും ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് കോടിയേരിയുടെ വിവാദ പരാമര്‍ശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button