Latest NewsIndia

കേജ്രിവാളിനെതിരെ അഴിമതി ആരോപണവുമായി ആംആദ്മി എംഎല്‍എ

ന്യൂഡല്‍ഹി : കേജ്രിവാളിനെതിരെ അഴിമതി ആരോപണവുമായി ആം ആദ്മി എംഎല്‍എ. ആരോഗ്യ വകുപ്പില്‍ അനധികൃതമായി പണം ചിലവഴിച്ചെന്നാരോപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ആം ആദ്മി വിമത എം.എല്‍.എ കപില്‍ മിശ്ര. കേജ്രിവാളിനെ കൂടാതെ ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജയിനിനുമെതിരെയും മിശ്ര ആരോപണം ഉന്നയിച്ചിട്ടിണ്ട്. ഡല്‍ഹി ജലവകുപ്പ് മന്ത്രിയായിരുന്ന കപില്‍മിശ്രയെ ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് തല്‍സ്ഥാനത്തു നിന്ന് കേജ്രിവാള്‍ സര്‍ക്കാര്‍ മാറ്റിയത്.

മൂന്ന് ആരോപണങ്ങളാണ് മിശ്ര ഉന്നയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി 300 കോടിയിലധികം രൂപയുടെ മരുന്നുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ആദ്യ ആരോപണം. അനാവശ്യമായി വാങ്ങിയ മരുന്നുകള്‍ സൂക്ഷിക്കുന്നതിന് ഗോഡൗണുകള്‍ നിര്‍മ്മിച്ചതില്‍ ക്രമക്കേടുള്ളതായി അദ്ദേഹം ചൂണ്ടികാട്ടുന്നു. സുരക്ഷാ ക്രമീകരണങ്ങളില്ലാത്ത 100 ആംബുലന്‍സുകള്‍ വാങ്ങിയെന്നാണ് മറ്റൊരാരോപണം. അവയില്‍ നാലെണ്ണം തീപിടിച്ച് നശിച്ചതായും മിശ്ര പറയുന്നു. ചട്ടങ്ങള്‍ മറികടന്ന് ആരോഗ്യ വകുപ്പില്‍ 30 മെഡിക്കല്‍ സൂപ്രണ്ടര്‍മാരെ നിയമിച്ചെന്നാണ് മൂന്നാമത്തെ ആരോപണം. ഇത് സംബന്ധിച്ച് ലഫ്നന്റ് ഗവര്‍ണര്‍ അനില്‍ ബയ്ജാലുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും കപില്‍ മിശ്ര വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button