CinemaMollywoodEntertainment

പാണ്ടി മേളത്തില്‍ അരങ്ങേറ്റം കുറിച്ച് ജയറാം; ചെണ്ട കൊട്ടുന്നത് പണം കിട്ടാനല്ലെന്നും താരം

പാണ്ടി മേളത്തില്‍ അരങ്ങേറ്റം കുറിച്ച് ജയറാം. പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലായിരുന്നു പാണ്ടി മേളത്തില്‍ ജയറാമിന്‍റെ അരങ്ങേറ്റം. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു ആസ്വാദകര്‍ക്ക് ആവേശമേകികൊണ്ട് ജയറാമിന്‍റെ പാണ്ടിമേള കൊട്ട് ആരംഭിച്ചത്.

ജയറാമിന്റെ ഗുരുനാഥനായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും ചടങ്ങിലെ സാന്നിധ്യമായി. പണം ഉണ്ടാക്കാന്‍ വേണ്ടിയല്ല ചെണ്ട പഠിക്കുന്നതെന്നും ഇത് തരുന്ന സന്തോഷം വളരെ വലുതാണെന്നും ജയറാം വ്യക്തമാക്കി. നേരത്തെ പഞ്ചാരി മേളത്തില്‍ ജയറാം അരങ്ങേറ്റം നടത്തിയിരുന്നു. പാണ്ടിമേളത്തില്‍ ജയറാമിനൊപ്പം 101-ഓളം പേര്‍ പങ്കെടുത്തു. കുടുംബത്തിനൊപ്പമാണ് ജയറാം പനച്ചിക്കാട് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button