KeralaLatest News

മോഹന്‍ലാലിന്റെ സിനിമയ്ക്ക് എന്ത് പേരിടണമെന്ന് ശശികല നിര്‍ദ്ദേശിക്കുന്നു: എന്ത് ചവറും തങ്ങള്‍ സ്വീകരിക്കില്ല

കൊല്ലം: മഹാഭാരതം സിനിമയാക്കുമ്പോള്‍ രണ്ടാംമൂഴം പേരിടരുതെന്ന നിലപാടില്‍ മാറ്റമില്ലെന്നും മറിച്ചുള്ള നീക്കങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും ശശികല. എന്തൊക്കെ വിവാദങ്ങള്‍ ഉണ്ടായാലും മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം രണ്ടാമൂഴം എന്ന പേരിലേ പുറത്തിറങ്ങൂവെന്നും കെപി ശശികല പറഞ്ഞു.

ഭാരതത്തിന്റെ ഇതിഹാസമാണ് മഹാഭാരതം. ലോകം മുഴുവന്‍ പ്രദര്‍ശിപ്പിക്കുന്ന വിധത്തില്‍ ഒരു സിനിമ വരുന്നെങ്കില്‍ സന്തോഷമുണ്ട്. പക്ഷെ അത് മഹാഭാരതമാവണമെങ്കില്‍ മഹാഭാരതം എന്ന കൃതിയെ അടിസ്ഥാനമാക്കിയാവണം, അല്ലാതെ രണ്ടാംമൂഴം എന്ന കൃതിയെ അടിസ്ഥാനമാക്കിയാണെങ്കില്‍ രണ്ടാംമൂഴം എന്ന പേര് തന്നെ സിനിമയ്ക്ക് ഉപയോഗിക്കണമെന്നും ശശികല പറഞ്ഞു.

കഴിഞ്ഞ ദിവസം ഡാവിഞ്ചി കോഡിന് എന്തുകൊണ്ട് ബൈബിള്‍ എന്ന പേരിട്ടില്ല എന്ന് ശശികല ചോദിച്ചിരുന്നു. രണ്ടാമൂഴം എന്ന പുസ്തകത്തെ അധികരിച്ചാണ് സിനിമയെങ്കില്‍, സിനിമയ്ക്ക് രണ്ടാമൂഴം എന്ന് പേരിടാം. എത്ര ഊഴം വേണമെങ്കിലും തങ്ങള്‍ വന്ന് സിനിമ കാണാമെന്നും ശശികല പറഞ്ഞിരുന്നു. വേദവ്യാസനെന്ന എഴുത്തുകാരനും തന്റേതായ അവകാശമുണ്ട്. എംടിക്കുള്ള അവകാശവും ആവിഷ്‌കാരസ്വാതന്ത്ര്യവും വ്യാസനുമുണ്ട്. സ്വന്തം കഥയെയും കഥാപാത്രങ്ങളെയും അതുപോലെ നിലനിര്‍ത്താന്‍ വ്യാസനും അവകാശമുണ്ട്. മഹര്‍ഷിയായിപ്പോയി എന്നതുകൊണ്ട് അസഹിഷ്ണുതയ്ക്ക് പാത്രമാകേണ്ടയാളല്ല വ്യാസനെന്നും ശശികല പറയുന്നു.

ഹിന്ദുത്വത്തെ അപമാനിക്കുന്ന ഒന്നിനെയും പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. രാഷ്ട്രീയക്കാര്‍ക്കും എഴുത്തുകാര്‍ക്കും വിസര്‍ജിക്കാനുള്ള സ്ഥലമല്ല ഹിന്ദുവന്റെ മുഖമെന്നും ശശികല പറഞ്ഞു. നിങ്ങളുടെ തുപ്പക്കോളാമ്പികളോ ക്ലോസറ്റുകളോ അല്ല ഹിന്ദുസമൂഹം. സിനിമയിറക്കി മോഹന്‍ലാല്‍ അഭിനയിക്കട്ടെ, ആയിരമിറക്കിയാല്‍ ഒരു ലക്ഷം തിരിച്ചുകൊടുക്കാം. അല്ലാതെ എന്ത് ചവറും തങ്ങള്‍ സ്വീകരിക്കില്ലെന്നും ശശികല പറഞ്ഞിരുന്നു.

ശിരോവസ്ത്രത്തിനെതിരെയും ശശികല പ്രതികരിച്ചു. ശിരോവസ്ത്രത്തിലൂടെ അടുത്തിരിക്കുന്നത് സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുകയാണെന്ന് ശശികല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button