NattuvarthaLatest News

വില്ല്വത്ത് ക്ഷേത്രം തകർത്ത കേസ്; പ്രതിയെക്കുറിച്ച് ദുരൂഹതയേറുന്നു

രൂപേഷ് ചിറക്കൽ

മലപ്പുറം: പ്രമാദമായ പൂക്കോട്ടുംപാടം വില്ല്വത്തു മഹാ ശിവ ക്ഷേത്രം, വാണിയമ്പലം ത്രിപുര സുന്ദരീ ക്ഷേത്രങ്ങളിൽ അക്രമം നടത്തിയ പേരിൽ പോലീസ് പിടിയിലായ തിരുവനന്തപുരം സ്വദേശി രാജറാം മോഹൻ എന്ന വ്യക്തിയെ കുറിച്ച് ദുരൂഹതയേറുന്നു. വർഷങ്ങൾക്കു മുൻപ് തിരുവനന്തപുരത്തു നിന്നും നാടു വിട്ടുവന്ന വ്യക്തി വർഷങ്ങൾക്ക് മുൻപ് ഒരു മുസ്ലീം സംഘടനയുമായി ബന്ധപ്പെടുകയും, മതം മാറ്റം ചെയ്യപ്പെടുകയും ചെയ്ത വ്യക്തിയാണെന്ന് ആരോപിക്കപ്പെടുന്നു.

ഇയാളുടെ ക്രിമിനൽ സ്വഭാവം മുതലെടുത്തു ചിലർ നടത്തുന്ന ആസൂത്രിത പദ്ധതി തന്നെയിതെന്ന് നാട്ടുകാർ പറയുന്നു. ക്രിമിനൽ പശ്ചാത്തലം മനസ്സിലാക്കി തന്നെയാണ് ഇദ്ദേഹത്തെ മതംമാറ്റിയതെന്നതും സംശയങ്ങൾക്ക് ബലമേകുന്നു. എന്നാൽ ഇപ്പോഴും ഹിന്ദു പേരിൽ അറിയപ്പെടുകയും, ഹിന്ദു വേഷവിധാനങ്ങളിൽ ജീവിക്കുകയും പുറത്ത് സി.പി.ഐ.എം അനഭാവിയായി നടക്കുകയും ചെയ്യുന്ന ഈ വ്യക്തിയുടെ യാഥാർത്ഥ ലക്ഷ്യം മലപ്പുറത്തെ ബിജെപി – മുസ്ലിം തമ്മിലടിയും ഇതിലൂടെ സിപിഎം ലക്ഷ്യമിടുന്നത് വോട്ടു രാഷ്ട്രീയം ആണെന്നും ക്ഷേത്രവുമായി അടുത്ത് നിൽക്കുന്ന ആളുകൾ വിശ്വസിക്കുന്നു.

രാവിലെ മുതൽ കസ്റ്റഡിയിൽ ഉണ്ടെന്നു പറഞ്ഞ പോലീസ് പിന്നീടു നടത്തിയ ഡോഗ് സ്‌ക്വാഡ് നാടകം എന്തിനായിരുന്നെന്നും ഉത്തരമില്ലാത്ത ചോദ്യം തന്നെ. മാസങ്ങൾക്കു മുൻപ് നടന്ന വാണിയമ്പലം ത്രിപുര സുന്ദരീ ക്ഷേത്രത്തിൽ അക്രമം നടത്തിയ പ്രതിയെ പിടികൂടാൻ കഴിയാത്ത പോലീസ്, ഇപ്പോൾ പിടിയിലായ വ്യക്തിയിൽ ഉത്തരവാദിത്വം കെട്ടിവച്ച് കൈകഴുകാനുള്ള നടപടിയാണ് സ്വീകരിക്കുന്നതെന്നും വിശ്വാസികൾ ആരോപിക്കുന്നു. വിഗ്രഹാരാധനയേയും ക്ഷേത്ര ആചാരങ്ങളെയും അങ്ങേയറ്റം വെറുപ്പ് പ്രകടിപ്പിക്കുന്ന ഈ വ്യക്തിയുടെ സ്വഭാവങ്ങളിൽ അടിമുടി ദുരൂഹതയാണ് . ഇയാളുടെ ഹൈന്ദവ ,ക്ഷേത്ര വിരുദ്ധ വികാരം മുതലെടുത്ത് മതതീവ്രവാദ ഗ്രൂപ്പുകൾ നടത്തുന്ന ഗൂഢാലോചന മാത്രമെന്ന് വിശ്വസിക്കുന്ന ആളുകളാണ് ബഹുഭൂരിഭാഗവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button