Latest NewsIndia

പുതിയ പ്രതിരോധസംവിധാനവുമായി ഉത്തരകൊറിയ: മിസൈലുകള്‍ വീഴ്ത്താന്‍ യുഎസ്

സോള്‍: ഉത്തരകൊറിയയും യുഎസും തമ്മിലുള്ള യുദ്ധം ശക്തമാകുന്നു. മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ വെല്ലുവിളിക്കുമ്പോള്‍ കൂടുതല്‍ ശക്തമാകാനാണ് യുഎസ് ഒരുങ്ങുന്നത്. ഉത്തരകൊറിയയും യുഎസും യുദ്ധസന്നാഹങ്ങള്‍ വികസിപ്പിച്ചു.

വ്യോമാക്രമണങ്ങള്‍ തടയുന്ന പുതിയ പ്രതിരോധസംവിധാനം തയാറാണെന്ന് ഉത്തരകൊറിയ അറിയിച്ചു. രാജ്യത്തെ പുതിയ വ്യോമാക്രമണ പ്രതിരോധസംവിധാനം വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയ അറിയിച്ചു. അതേസമയം, മിസൈലുകള്‍ വീഴ്ത്താന്‍ യുഎസ് സജ്ജമാണ്. ഉത്തരകൊറിയ എന്തുതരം യുദ്ധോപകരണമാണു വികസിപ്പിച്ചതെന്നു വ്യക്തമല്ല.

പരീക്ഷണം വിജയമായതിനെത്തുടര്‍ന്നു വന്‍തോതില്‍ നിര്‍മാണം നടത്താനും രാജ്യമെമ്പാടും ഇവ സ്ഥാപിക്കാനും കിം ജോങ് ഉന്‍ ഉത്തരവിട്ടു. ഏതുദിശയില്‍നിന്നുമുള്ള വ്യോമാക്രമണങ്ങളെയും നിര്‍വീര്യമാക്കുന്ന സംവിധാനമാണെന്നാണു ഉത്തരകൊറിയയുടെ അവകാശവാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button