Latest NewsUSAInternational

വിമാന ജോലിക്കാരനെ കടിക്കാൻ ശ്രമിച്ചതിന് ശേഷം വിമാനത്തിൽ നിന്നും യാത്രക്കാരൻ എടുത്തു ചാടി

വിമാന ജോലിക്കാരനെ കടിക്കാൻ ശ്രമിച്ചതിന് ശേഷം വിമാനത്തിൽ നിന്നും യാത്രക്കാരൻ എടുത്തു ചാടി. അമേരിക്കയിലെ നോർത്ത് കരോലിന എയർപോർട്ടിലാണ് സംഭവം.

കഴിഞ്ഞ വ്യാഴായ്ച്ച ന്യൂ ബെർണിലേക്കുള്ള അമേരിക്കൻ എയർലൈൻസ് 5242 എന്ന വിമാനം പറന്നുയരാൻ റൺവേയിലൂടെ സഞ്ചരിക്കവേ സീറ്റിൽ നിന്നും എഴുന്നേറ്റ ഒരു യാത്രക്കാരന്‍ വിമാനത്തിന്റെ പ്രധാന വാതിൽ തുറക്കാൻ ശ്രമിച്ചു. ഇത് കണ്ട വിമാന ജീവനക്കാരനും രണ്ട് യാത്രക്കാരും തടയാൻ ശ്രമിച്ചപ്പോഴാണ് ജീവനക്കാരനെ കടിക്കാൻ ശ്രമിച്ചതിന് ശേഷം ഇയാൾ വിമാനത്തിൽ നിന്നും എടുത്ത് ചാടിയത്.

സംഭവുമായി ബന്ധപ്പെട്ട് 22 വയസ്സ് പ്രായമുള്ള ടു ലോൻ സെയ്ൻ എന്ന ആളെ വിമാന ജീവനക്കാരനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button