Latest NewsGulf

ക്യാന്‍സര്‍ രോഗത്തോട് മല്ലിട്ട് വിദ്യാര്‍ത്ഥി സിബിഎസ്‌സി പ്ലസ്ടു പരീക്ഷയില്‍ 95% മാര്‍ക്ക് വാങ്ങി

സി ബി എസ് ഇ റിസള്‍ട്ട് വന്നു, 82 % വിദ്യാര്‍ഥികള്‍ ജയിച്ചു. രക്ഷാ ഗോപാല്‍ എന്ന നോയിഡ വിദ്യാര്‍ത്ഥിനിയാണ് 99.6 % മാര്‍ക്കോടെ ഒന്നാം സ്ഥാനത്ത് എത്തിയത്. എന്നാല്‍ തുഷാര്‍ ഋഷി എന്ന് റാഞ്ചിക്കാരനാണ് ഇപ്പോള്‍ താരം. 2014 ലാണ് തന്റെ ഇടത്തെ കാലില്‍ കാന്‍സര്‍ ബാധിച്ച കാര്യം ഋഷി അറിയുന്നത്. ആ വര്‍ഷം സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ പറ്റിയില്ല. തുടര്‍ന്നുള്ള 11 മാസം അസഹനീയ വേദനകളുടെ നാളുകളായിരുന്നു. മൂന്ന് മാസം കൂടുമ്പോള്‍ തുഷാറിന് ചികിത്സയുടെ ഭാഗമായി ഡല്‍ഹി എഐഐഎംഎസ്സില്‍ സന്ദര്‍ശിക്കേണ്ടി വന്നു. ഇത് തുഷാറിന്റെ പഠനത്തെ ബാധിച്ചു. എന്നാല്‍ തുഷാര്‍ തോറ്റുകൊടുക്കാന്‍ തെയ്യാറല്ലായിരുന്നു.

‘എന്റെ മകന്‍ സ്‌പെഷ്യല്‍ കോച്ചിങ്ങിന് ഒന്നും പോയില്ല. ക്യാന്‍സറിന്റെ മുന്‍പില്‍ തോല്‍ക്കാതെ അവന്‍ എല്ലാ ലക്ഷ്യങ്ങള്‍ കീഴടക്കുമെന്ന് തുഷാറിന്റെ അച്ഛന്‍ ശശി ഭൂഷണ്‍ അഗര്‍വാള്‍ പറഞ്ഞു. തുഷാറിന്റെ അമ്മ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രൊഫസറാണ്. അച്ഛന്‍ ബീഹാര്‍ സംസ്ഥാന കാര്‍ഷിക വകുപ്പിലെ ഉദ്യോഗസ്ഥനാണ്.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷിലോ ഇക്കണോമിക്‌സിലോ ബിരുദം എടുക്കണമെന്നാണ് തുഷാറിന്റെ ആഗ്രഹം. ഇതിനിടയില്‍ തുഷാര്‍ ഒരു പുസ്തകം കൂടി എഴുതി- ദി പേഷ്യന്റ് പേഷ്യന്റ് എന്ന പുസ്തകം കാന്‍സര്‍ എന്ന മാരക അസുഖം തനിക്ക് നല്‍കിയ അനുഭവങ്ങളാണ് വിവരിക്കുന്നത്. തുഷാറിന്റെ അസുഖം ഏറെക്കുറെ ഭേദമായെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button