CinemaMollywoodMovie SongsEntertainment

എന്നോടൊപ്പം ജോലി ചെയ്യാന്‍ പല താരങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി നിത്യാ മേനോന്‍

ചുരുങ്ങിയ കാലയളവിനുള്ളില്‍ മലയാളി പ്രേക്ഷര്‍ക്കിടയില്‍ ചേക്കേറിയ നായികയാണ് നിത്യാമേനോന്‍. നിരവധി ഹിറ്റ് മലയാള ചിത്രങ്ങളിലെ നായികയായ നിത്യ രണ്ടു വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ദുല്‍ഖര്‍ ചിത്രം ‘100 ഡെയ്‌സ് ഓഫ് ലൗവി’ലാണ് അവസാനമായി നിത്യ അഭിനയിച്ചത്. തമിഴിലും തെലുങ്കിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന താരത്തെ മലയാളം ഒഴിവാക്കിയതാണെന്നും നേരെത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ടൈംസ് ഓഫ്‌ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പങ്കുവെയ്ക്കുന്നതിങ്ങനെ;

എന്നെ ബഹുമാനിക്കുന്നവര്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാനാണ് എനിക്ക് താല്‍പര്യം.
ഏതെങ്കിലും ഒരു ഭാഷയില്‍ മാത്രം ശ്രദ്ധിക്കണമെന്നും തോന്നിയിട്ടില്ല. ആളുകള്‍ പൊതുവെ കരുതുന്നത് അഭിനേതാക്കളൊക്കെ കള്ളം പറയുന്നവരാണെന്നാണ്.പക്ഷേ ഇനി നിങ്ങള്‍ മനസില്‍ തോന്നുന്നത് തുറന്നുപറയാന്‍ തുടങ്ങിയാലോ അതിനും വിമര്‍ശനമേല്‍ക്കേണ്ടിവരും. നമ്മള്‍ പറയുന്നത് പലപ്പൊഴും വളച്ചൊടിക്കപ്പെടും. എന്നോടൊപ്പം ജോലി ചെയ്യാന്‍ പല താരങ്ങളും ബുദ്ധിമുട്ട് അറിയിച്ചിട്ടുണ്ടെന്ന് സിനിമയിലെ സുഹൃത്തുക്കള്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. എനിക്കിപ്പോള്‍ അത്ര തിരക്കൊന്നുമില്ല. ഒരു വലിയ താരമായിട്ടില്ലെന്നും അറിയാം. എല്ലാത്തിലുമുപരി സന്തോഷമായി ഇരിക്കുകയെന്നതിലല്ലേ കാര്യം? നിത്യ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button