KeralaLatest NewsNews

കാമുകിയെ കാണാനെത്തിയ 24 കാരൻ അയൽവാസിയായ വൃദ്ധയെ പീഡിപ്പിച്ച് അറസ്റ്റിലായി

 

കൊട്ടിയം:വൃദ്ധയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത 24 കാരൻ ഷാഡോ പോലീസിന്റെ പിടിയിലായി. മെയ് 22 നാണു സംഭവം നടന്നത്.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള വാളത്തുംഗല്‍ സ്വദേശി അഭിജിത്താണ് അറസ്റ്റിലായത്. സന്ധ്യക്ക്‌ വീടിന്റെ പിൻമതിൽ ചാടിക്കടന്ന് അകത്തു കയറിയ പ്രതി വൃദ്ധയെ തലയ്ക്കു ടോർച്ച് കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.

നിരവധി തവണ പീഡിപ്പിച്ചു എന്നാണ് കേസ്. പീഡനത്തിന് ശേഷം വൃദ്ധയുടെ മൊബൈൽ പ്രതി മോഷ്ടിക്കുകയും ചെയ്തു. ഇയാളും കൂട്ടുകാരും പ്രദേശത്തുള്ള തന്റെ കാമുകിയെ സന്ദർശിക്കാനായിരുന്നു ഇവിടെ എത്തിയത്. എന്നാൽ പ്രതികളെ കണ്ടു വശപ്പിശക് തോന്നിയ നാട്ടുകാർ ഇവരെ കൈകാര്യം ചെയ്തു.

തുടർന്ന് അവിടെ നിന്ന് രക്ഷപെട്ട പ്രതികൾ നിരവധി വീടുകളിൽ കയറി എന്നാണ് റിപ്പോർട്ട്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും അഭിജിത് പ്രതിയാണ്.ഇരവിപുരം സിഐ പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button