Latest NewsNewsGulf

ദുബായ് എമിഗ്രേഷന്റെ ഈ ഓഫീസുകള്‍ റംസാൻ രാത്രിയും പ്രവര്‍ത്തിക്കും

ദുബായ്: റംസാന്റെ രാത്രി കാലങ്ങളില്‍ ദുബായ് എമിഗ്രേഷന്റെ രണ്ട് ഓഫീസുകള്‍ പ്രവര്‍ത്തിക്കും. എമിഗ്രേഷന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ന്യൂ അല്‍ തവാര്‍ സെന്റര്‍, അല്‍ മാനാറ സെന്റര്‍ എന്നീ കേന്ദ്രങ്ങളിലെ ഓഫീസുകൾ രാത്രിയില്‍ പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കിയത്. ഈ കേന്ദ്രങ്ങള്‍ രാത്രി 10 മുതല്‍ 12 മണിവരെയാണ് തുറന്ന് പ്രവര്‍ത്തിക്കുക.

എന്നാല്‍ റംസാന്‍ മാസത്തില്‍ രാവിലെ 9 മണിമുതല്‍ മുതല്‍ വൈകിട്ട് 6 വരെ പൊതുജനങ്ങള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാന്‍ ജഫ്ലിയിലെ ഹെഡ് ഓഫീസും മറ്റു ഇതര ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആര്‍.എഫ്.എ-ദുബായ് ) തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് റാശിദ് അല്‍ മറി അറിയിച്ചു. എല്ലാ അപേക്ഷകളും ഈ സേവന കേന്ദ്രങ്ങളില്‍ സ്വീകരിക്കുമെന്ന് വകുപ്പ് അറിയിച്ചു .

അതിനിടയില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിന്റെ ആഗമന ഭാഗത്തെ ഓഫീസ് 24 മണിക്കൂറും, ആഴ്ചയില്‍ ഏഴ് ദിവസവും തുറക്കും. അടിയന്തിരമായി നല്‍കിയ അപേക്ഷകള്‍ മുന്‍ഗണന ക്രമത്തൊടെ ഇവിടെ നിന്ന് സേവനം ലഭിക്കും. പൊതുജനങ്ങള്‍ക്ക് കുടുതല്‍ അന്വേഷണങ്ങള്‍ക്ക് 8005111ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button