Latest NewsIndia

രണ്ട് കോടിയുടെ ഭൂമി മക്കള്‍ക്ക് നല്‍കിയ അമ്മയ്ക്കും അച്ഛനും പിന്നീട് സംഭവിച്ചത്

പൂനെ: മക്കള്‍ക്ക് കഷ്ടപ്പെട്ട് നേടിയതെല്ലാം നല്‍കുന്ന ചില അച്ഛനമ്മമാര്‍ക്ക് പിന്നീട് അനുഭവിക്കേണ്ടി വരുന്നത് വലിയ ദുരന്തമാണ്. ബാബന്‍ ദിവേകര്‍ എന്ന വൃദ്ധ കര്‍ഷകന് സംഭവിച്ചതും അതുതന്നെ. രണ്ട് കോടിയുടെ ഭൂമി മക്കള്‍ക്ക് നല്‍കിയ ഈ കുടുംബത്തിന് ഇപ്പോള്‍ പട്ടിണിയും ദുരിതവുമാണ്.

മാസം 5000 രൂപ തനിക്കും ഭാര്യ സരസ്വതിയ്ക്കും ജീവനാംശമായി മൂന്നു മക്കളും നല്‍കുക. എന്നാല്‍ മക്കള്‍ വാക്കു പാലിക്കാത്തതോടെ 75ാം വയസിലും അന്യരുടെ പാടത്ത് പണിക്കു പോകേണ്ട അവസ്ഥയിലാണ് ഈ വൃദ്ധദമ്പതികള്‍. പണിയെടുക്കാന്‍ പോലും കഴിയാതെ വന്നതോടെ കഷ്ടപ്പെടുകയാണ് ഇരുവരും. ഇതിനെ തുടര്‍ന്ന് നീതിക്കായി കോടതിയെ സമീപിച്ചിരിക്കുകയാണിവര്‍.

മഹാരാഷ്ട്രയിലെ ഷിര്‍പൂര്‍ സ്വദേശികളാണ് ബാബന്‍ ദിവേകറും ഭാര്യ സരസ്വതിയും. മക്കളായ ബാലസാഹബ്, കിസാന്‍, ചന്ദ്രകാന്ത് എന്നിവര്‍ക്കാണ് 19 ഏക്കര്‍ വരുന്ന തന്റെ സ്ഥലം ബാബന്‍ വീതിച്ചു നല്‍കിയത്. ആദ്യത്തെ രണ്ട് മാസം കൃത്യമായി തുക നല്‍കിയിരുന്നെങ്കിലും അതിനു ശേഷം കാശൊന്നും നല്‍കിയിട്ടില്ല.

മൂത്ത മകന്‍ അദ്ധ്യാപകനാണ്, മാസം 50000 രൂപ അവന്‍ സമ്പാദിക്കുന്നുണ്ട്. മറ്റ് രണ്ട് പേരും നല്ല നിലയിലാണ്. ക്ഷയരോഗിയായ തനിക്ക് മരുന്നിനു തന്നെ മാസം 3000 രൂപയോളമാകുമെന്ന് ഇവര്‍ പറയുന്നു. ഭക്ഷണത്തിനായി മറ്റുള്ളവരോട് യാചിക്കേണ്ട അവസ്ഥയും വന്നുവെന്ന് ഇവര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button