Latest NewsNewsGulf

യുഎഇയില്‍ മണി എക്‌സ്‌ചേഞ്ച് സ്ഥാപനം പൂട്ടി ഇന്ത്യന്‍ വ്യവസായി മുങ്ങി

അബുദാബി: ഇന്ത്യന്‍ വ്യവസായി യുഎഇയില്‍ മണി എക്‌സ്‌ചേഞ്ച് സ്ഥാപനം പൂട്ടി മുങ്ങി. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ആയിരക്കണക്കിനു ദിര്‍ഹം നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇയാള്‍ എക്‌സ്‌ചേഞ്ച് വഴി നാട്ടിലേക്കു അയക്കാന്‍ പണം ഏല്‍പ്പിച്ചവരുടെ ഉള്‍പ്പെടെയുള്ളവരുടെ പണം കൊണ്ടുപോയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ ആരംഭിച്ചതായി ഇടപാടുകാര്‍ പറഞ്ഞു. പലർക്കും 1000 മുതല്‍ 45,000 ദിര്‍ഹം വരെയാണ് നഷ്ടമായത്. അടച്ചുപൂട്ടിയത് യുഎഇയില്‍ ആറു ശാഖകളുള്ള ധനവിനിമയ സ്ഥാപനമാണ്. കോടികളുടെ തട്ടിപ്പാണ് ഇതിലൂടെ നടന്നിരിക്കുന്നത് .

ഈ കമ്പനിയുടെ എല്ലാ ശാഖകളും അടച്ചുപൂട്ടിയിരിക്കുകയാണ്. കഴിഞ്ഞ നാലു ദിവസമായി ഫോണ്‍ വിളിച്ചാല്‍ ആരും എടുക്കില്ല. 28-ാം തീയതി മുതല്‍ അബുദാബിയില്‍ മുസഫയിലും മദീനത്ത് സയേദ് മേഖലയിലുമുള്ള രണ്ടു ശാഖകള്‍ തുറന്നിട്ടില്ല. ദുബായില്‍ ബുര്‍ജുമാന്‍, അല്‍ അത്തര്‍, കരാമ എന്നിവിടങ്ങളിലും ഷാര്‍ജയില്‍ ഒരിടത്തുമാണ് ഇവര്‍ക്കു ശാഖകളുള്ളത്.

ഈ സ്ഥാപനം വഴി കഴിഞ്ഞ ദിവസം വീടു നിര്‍മ്മാണത്തിനായി നാട്ടിലേയ്ക്ക് 25000 ദിര്‍ഹ൦ അടച്ച പ്രവാസി മലയാളിയ്ക്ക് ഈ തുക മുഴുവനായും നഷ്ടമായിട്ടുണ്ട്. കമ്പനിയുടെ യുഎഇ സ്‌പോണ്‍സര്‍, ഉടമയ്‌ക്കെതിരേ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേന്ദ്ര ബാങ്കിനെ വിവരം അറിയിച്ചുവെന്നും ഇടപാടുകാര്‍ക്കു പണം തിരിച്ചു ലഭിക്കുമെന്നും സ്‌പോണ്‍സര്‍ പറഞ്ഞു. ഉടമയുടെ പാസ്‌പോര്‍ട്ട് തന്റെ പക്കലാണെന്നും ഇയാള്‍ രാജ്യ൦ വിടാതിരിക്കാന്‍ യാത്രാ നിരോധനം ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ സ്വീകരിച്ചുകഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button