Latest NewsInternational

മുഖമില്ലാത്ത വിചിത്ര രൂപസവിശേഷതകളുള്ള ജീവിയെ കണ്ടെത്തി

 

സിഡ്‌നി : മുഖമില്ലാത്ത വിചിത്ര രൂപസവിശേഷതകളുള്ള ജീവിയെ കണ്ടെത്തി. മെല്‍ബണിലെ മ്യൂസിയം വിക്ടോറിയയിലെ ടിം ഒഹാരയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ ആസ്‌ത്രേലിയന്‍ കടലില്‍ നിന്നാണ് ജീവിയെ കണ്ടെടുത്തത്. ഉപരിതലത്തില്‍നിന്ന് നാല് കിലോമീറ്റര്‍ ആഴത്തില്‍നിന്നാണ് കണ്ണോ മൂക്കോ ഇല്ലാത്ത ജീവിയെ കണ്ടെത്തിയത്. ഇതിന്റെ വായയും പുറമെ കാണാനാവില്ല. കടലിന്റെ ഇരുണ്ട ആഴങ്ങളില്‍ ജീവിക്കുന്ന ജീവിയാണിതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ടിം ഒഹാര വ്യക്തമാക്കി.

സ്വയം വെളിച്ചം പുറപ്പെടുവിക്കാന്‍ കഴിയുന്നവയാണ് ഈ ജീവികള്‍. 1873ല്‍ ഇത്തരമൊരു കടല്‍ ജീവിയെ ആദ്യമായി കണ്ടെത്തിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മാംസഭോജികളായ പ്രത്യേകയിനം കടല്‍ പഞ്ഞികളെയും (sponge)ഈ മേഖലയില്‍നിന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ചുവപ്പുനിറമുള്ള പ്രത്യേകയിനം ഞണ്ടുകള്‍, ഉരുണ്ട ആകൃതിയുള്ള കോഫിന്‍ഫിഷ്, പ്രത്യേകയിനം കടല്‍ച്ചിലന്തികള്‍ എന്നിവയെയും ഇവിടെ നിന്ന് ഗവേഷകര്‍ കണ്ടെത്തി. ചെറിയ വലകളും ജലത്തിനടിയില്‍ ഉപയോഗിക്കുന്ന കാമറകളും മറ്റും ഉപയോഗിച്ചാണ് ഗവേഷണം നടത്തിയത്.

അഗാധമായതും കൊടുംതണുപ്പും തീവ്രമര്‍ദ്ദവുമുള്ള കടലിന്റെ ഈ ഭാഗങ്ങളില്‍ വെളിച്ചമോ ആവശ്യത്തിന് ഭക്ഷണമോ ലഭ്യമല്ല. ഇത്തരം സാഹചര്യങ്ങളില്‍ ജീവിക്കുന്ന ജീവികള്‍ അതിജീവനത്തിനായി സവിശേഷമായ മാര്‍ഗ്ഗങ്ങളാണ് കണ്ടെത്തുന്നത്. ഭക്ഷണം കുറവായതിനാല്‍ വലിപ്പം കുറഞ്ഞതും വളരെ സാവധാനം മാത്രം ചലിക്കുന്നതുമായിരിക്കും ഇത്തരം ജീവികള്‍. പലതിനും ജല്ലിപോലുള്ള ശരീരമായിരിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button