Latest NewsKeralaNews

യുവാവും യുവതിയും റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍

 

പാലക്കാട്: ഒറ്റപ്പാലത്തിനടുത്ത് തൃക്കങ്ങോട്ട് രണ്ട് പേരെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയാണ് സംഭവം. ഇരുവരുടെയും മൃതദേഹം വികൃതമായിരുന്നു. പോലീസ് മൊബൈലും തിരിച്ചറിയൽ കാർഡും വെച്ച് ഇരുവരെയും തിരിച്ചറിയുകയായിരുന്നു.മായണ്ണൂര്‍ സ്വദേശി അരുണ്‍ (21), കേച്ചേരി സ്വദേശി കാവ്യ (20) എന്നിവരുടെ മൃതദേഹമാണ് തൃക്കങ്ങോട്ട് റെയില്‍വെ പാളത്തിൽ കണ്ടെത്തിയത്.

കോയമ്പത്തൂർ സ്വകാര്യ കോളേജ് വിദ്യാര്‍ഥിയാണ് മരിച്ച അരുണ്‍. കാവ്യ തൃശൂർ മെഡിക്കൽ കോളേജ് വിദ്യാര്ഥിനിയുമാണ്. രാത്രി വൈകി വന്ന വണ്ടിക്ക് മുന്നില്‍ ചാടിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തില്‍ ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button