Latest NewsInternational

അച്ഛന്‍ ചെയ്ത കുറ്റത്തിന് ശിക്ഷ വിധിച്ചത് മകന്‍: വീഡിയോ കാണാം

വാഷിങ്ടണ്‍: കുറ്റം ചെയ്താല്‍ മക്കളെ അച്ഛനമ്മമാര്‍ ശിക്ഷിക്കും. എന്നാല്‍, മക്കള്‍ രക്ഷിതാക്കളെ ശിക്ഷ വിധിക്കുമോ? ഇവിടെ സംഭവിച്ചത് അതാണ്. അമേരിക്കയിലെ റോഡ്ഐലന്റിലെ മുനിസിപ്പല്‍ കോടതിയിലാണ് സംഭവം.

കാര്‍ തെറ്റായ ഇടത്ത് പാര്‍ക്ക് ചെയ്തതിന് വിചാരണ നേരിടാന്‍ എത്തിയത് യുവാവും അഞ്ച് വയസ്സുകാരനായ മകനുമാണ്. ഇത് ശ്രദ്ധയില്‍പെട്ട ജഡ്ജി ശിക്ഷ വിധിക്കുന്നതിന് മുമ്പ് മകനെ തന്റെ ഇരിപ്പിടത്തിനടുത്തേക്ക് ക്ഷണിച്ചു. 80 കാരനായ ഫ്രാങ്കോ കാപ്രിയോ എന്ന ജഡ്ജി അഞ്ച് വയസ്സുകാരനായ ജേക്കബുമായി സൗഹൃദ സംഭാഷണം നടത്തിയശേഷം അച്ഛന്‍ ചെയ്ത തെറ്റിനെ കുറിച്ച് മകന് പറഞ്ഞു കൊടുത്തു.

നിയമം ലംഘിച്ച അച്ഛന് ശിക്ഷയായി ഒന്നുകില്‍ 30 ഡോളര്‍ പിഴ, അല്ലെങ്കില്‍ 90 ഡോളര്‍ അതുമല്ലെങ്കില്‍ പിഴയൊടുക്കാതെ രക്ഷപ്പെടാം എന്ന മൂന്ന് വഴികളിലേതെങ്കിലും സ്വീകരിക്കാം എന്ന് ജഡ്ജി കുട്ടിയോട് പറഞ്ഞു. ഏത് ശിക്ഷ വേണമെന്ന് ജഡ്ജി ചോദിച്ചപ്പോള്‍ കുട്ടി പറഞ്ഞതാണ് ഞെട്ടിച്ചത്. 30 ഡോളര്‍ എന്നായിരുന്നു അവന്‍ പറഞ്ഞത്. സംഭവത്തിന്റെ വീഡിയോ വൈറലായി കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button